മുനമ്പം മനുഷ്യക്കടത്ത്: പോയത് 120 പേര്‍, തിരച്ചില്‍ തുടരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

മുനമ്പം മനുഷ്യക്കടത്ത്: പോയത് 120 പേര്‍, തിരച്ചില്‍ തുടരുന്നു

കൊച്ചി: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മുനമ്പത്തുനിന്ന് പോയത് 120 പേരാണെന്ന് പോലീസിന് വിവരം ലഭിച്ചു. ഇവരുടെ പൂർണവിവരങ്ങൾ പോലീസ് ശേഖരിച്ചു. പോയതിൽ 98 ശതമാനം പേരും അടുത്തബന്ധുക്കളാണ്. ഇരുന്നൂറിലധികം പേർ മാല്യങ്കരയിൽനിന്നു ബോട്ടിൽ പോയെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ വിശദമായ അന്വേഷണത്തിൽ 120 പേർ മാത്രമേ പോയിട്ടുള്ളുവെന്ന് വ്യക്തമാവുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ കണക്കാണിത്. ഡൽഹിയിൽനിന്ന് കസ്റ്റഡിയിലെടുത്ത രവി സനൂപ് രാജയുടെ അച്ഛനും അമ്മയും സഹോദരനും കുടുംബവും പോയവരുടെ കൂട്ടത്തിലുണ്ട്. ഇയാളുടെ ഭാര്യയും കുട്ടിയും പോകാനായി എത്തിയിരുന്നു. എന്നാൽ രവി ഇവരുടെ മനസ്സുമാറ്റി തിരിച്ചുകൊണ്ടു പോവുകയായിരുന്നു. യാത്രയിലുണ്ടായേക്കാവുന്ന അപകടങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഭാര്യയെയും കുട്ടിയെയും തിരികെ കൊണ്ടുപോയതെന്ന് രവി പോലീസിനോടു പറഞ്ഞു. രവിയെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയനാക്കിയേക്കും. ശ്രീലങ്ക, ഇൻഡൊനീഷ്യ, മലേഷ്യ, ക്രിസ്മസ് ദ്വീപുകൾ എന്നീമാർഗത്തിൽ പോകാനായിരുന്നു ബോട്ടിലുള്ളവർ പദ്ധതിയിട്ടിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽത്തന്നെ ഈ രാജ്യങ്ങളിലെ അധികൃതർക്ക് ബോട്ടുമായി ബന്ധപ്പെട്ട വിവരം നൽകിയിട്ടുണ്ടെന്നുനാവികസേന അറിയിച്ചു. നാവികസേനയും കോസ്റ്റ് ഗാർഡും ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഹെലിക്കോപ്ടറും വിമാനങ്ങളും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. എന്നാൽ ഇതുവരെയും ബോട്ടിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. content highlights:munampam human trafficking case


from mathrubhumi.latestnews.rssfeed http://bit.ly/2T6Q4oF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages