വഴിയില്‍ തടഞ്ഞു നിര്‍ത്തി ബലാത്സംഗ കേസിലെ ഇരയെ ബലമായി വിഷം കുടിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

വഴിയില്‍ തടഞ്ഞു നിര്‍ത്തി ബലാത്സംഗ കേസിലെ ഇരയെ ബലമായി വിഷം കുടിപ്പിച്ചു

ന്യൂഡൽഹി: ബലാത്സംഗ കേസിലെ ഇരയായ 17കാരിയെ ബലമായി വിഷം കുടിപ്പിച്ചു കൊല്ലാൻ ശ്രമം. ദ്വാരക ജില്ലയിലെ ഹാത്ത്സാൽ മേഖലയിലാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് വിഷം കഴിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്. തന്നെ ബലാത്സംഗം ചെയ്തവർക്കെതിരെ പെൺകുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. ഇതിൽ നിന്ന് പിന്മാറണമെന്ന് ബൈക്കിലെത്തിയ സംഘം പെൺകുട്ടിയോട് ആവശ്യപ്പെട്ടു. പെൺകുട്ടി ഇത് നിരസിച്ചതോടെ ഇരുവരും ചേർന്ന് വിഷം ബലമായി വിഷം കുടിപ്പിക്കുകയായിരുന്നു.സംഭവശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പട്ടു. പിന്നീട് അർധബോധാവാസ്ഥയിൽ പെൺകുട്ടിയെ ദീൻ ദയാൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പെൺകുട്ടി അപകടനില തരണം ചെയ്തു. വ്യാഴാഴ്ച്ച വൈകുന്നേരമാണ് സംഭവം. വെള്ളിയാഴ്ച്ച പെൺകുട്ടി പോലീസിൽ പരാതി നൽകി. പ്രഥമിക അന്വേഷണത്തിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തയാളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാൾ അടുത്തിടെ ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.2018 ലാണ് ഇയാൾ പെൺകുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തത്. Content Highlight: Rape Victim Forced to Drink Poison


from mathrubhumi.latestnews.rssfeed http://bit.ly/2D6bBbN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages