പാട്ന: കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനെതിരേ മകൾ ആശ പാസ്വാന്റെ പ്രതിഷേധസമരം. ആർ.ജെ.ഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ റാബ്റിദേവിയെ അധിക്ഷേപിച്ച രാംവിലാസ് പാസ്വാൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് മകൾ ആശ പാസ്വാൻ എൽ.ജെ.പി. ആസ്ഥാനത്തിന് മുന്നിൽ സമരം തുടങ്ങിയിരിക്കുന്നത്. വിദ്യാഭ്യാസമില്ലാത്ത ആരെങ്കിലും ഇക്കാലത്ത് മുഖ്യമന്ത്രിയായിട്ടുണ്ടോ എന്ന രാംവിലാസ് പാസ്വാന്റെ പരാമർശമാണ് ബിഹാറിൽ വൻപ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രിയുടെ പരാമർശം റാബ്റിദേവിയെ അധിക്ഷേപിച്ചുള്ളതാണെന്നാണ് ആർ.ജെ.ഡി പ്രവർത്തകരുടെ ആരോപണം. ഇതോടെയാണ്ആശ പാസ്വാനും പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. രാംവിലാസ് പാസ്വാൻ വിവാദ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആശ പാസ്വാന്റെ ആവശ്യം. കേന്ദ്രമന്ത്രിയായ അദ്ദേഹം എല്ലാ സ്ത്രീകളെയും ബഹുമാനിക്കാൻ പഠിക്കണമെന്നും ആശ പറയുന്നു. രാംവിലാസ് പാസ്വാൻ വിവാദപരാമർശം പിൻവലിച്ച് മാപ്പ് പറയാതെ സമരം പിൻവലിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ ആദ്യവിവാഹ ബന്ധത്തിലുള്ള മകളാണ് ആശ പാസ്വാൻ. 1981-ൽ അദ്ദേഹം ആദ്യഭാര്യയായ രാജ്കുമാരി ദേവിയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തി. പിന്നീട് രണ്ട് വർഷങ്ങൾക്കുശേഷമാണ് നിലവിലെ ഭാര്യയായ റീന പാസ്വാനെ വിവാഹം ചെയ്തത്. ആർ.ജെ.ഡി നേതാവായ അനിൽ സാധുവിന്റെ ഭാര്യയായ ആശ പാസ്വാൻ പാർട്ടിപ്രവർത്തനത്തിലും സജീവമാണ്. Content Highlights:ram vilas paswans daughter asha paswans protest against her father
from mathrubhumi.latestnews.rssfeed http://bit.ly/2TK0Tgl
via
IFTTT
No comments:
Post a Comment