ആലപ്പാട് സമരക്കാരുടെ ആവശ്യം ന്യായമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

ആലപ്പാട് സമരക്കാരുടെ ആവശ്യം ന്യായമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: ആലപ്പാട് സമരക്കാരുടെ ആവശ്യം ന്യായമെന്ന് മുസ്ലീം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ആലപ്പാട് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടെന്നത് വസ്തുതയാണ്. കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവര്‍ പറയുന്നത് പൂര്‍ണമായി തള്ളിക്കളയാന്‍ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആലപ്പാട് സമരത്തെ തള്ളി മന്ത്രി ഇ.പി ജയരാജന്‍ രംഗത്ത് വന്നു. കരിമണല്‍ ഖനനമല്ല, സുനാമിയാണ് ആലപ്പാടിനെ തകര്‍ത്തത്. ആലപ്പാട് സമരം ചെയ്യുന്നത് മലപ്പുറത്തുള്ളവരാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ഖനനം നിയമപരമായാണ് നടക്കുന്നത്. ഖനനം നിര്‍ത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. സമരക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കേള്‍ക്കും. കരിമണല്‍ കൊള്ളക്കാര്‍ക്ക് വേണ്ടി പൊതുമേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഇ.പി ജയരാജന്‍ ആരോപിച്ചു.



from mangalam.com http://bit.ly/2ChYSks
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages