കല്യാണ ഷൂട്ടിനായി വഞ്ചിയില്‍ കയറി ദമ്പതികള്‍; വഞ്ചി മറിഞ്ഞ് വെള്ളത്തില്‍, സോഷ്യല്‍ മീഡിയയില്‍ കൂട്ടച്ചിരിയുടെ വെടിക്കെട്ട് തീര്‍ത്ത് വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

കല്യാണ ഷൂട്ടിനായി വഞ്ചിയില്‍ കയറി ദമ്പതികള്‍; വഞ്ചി മറിഞ്ഞ് വെള്ളത്തില്‍, സോഷ്യല്‍ മീഡിയയില്‍ കൂട്ടച്ചിരിയുടെ വെടിക്കെട്ട് തീര്‍ത്ത് വീഡിയോ

വിവാഹ ഫോട്ടോഷൂട്ടിനിടെ അപ്രതീക്ഷിത ട്വിസ്റ്റ്. അടുത്തിടെ വിവാഹിതരായ ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി പ്രിയ റോസും കുട്ടനാട് ലൊക്കേഷനാക്കി ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു. കായല്‍പ്പരപ്പിലൂടെ വഞ്ചി തുഴഞ്ഞ് പോകുന്ന ദമ്പതികള്‍. കയ്യില്‍ ആമ്പല്‍പ്പൂവൊക്കെയായി സംഭവം അതിമനോഹരമാണ്.

പ്രണയാതുരമായ ഒരു പോസ്റ്റ് വെഡ്ഡിങ് വിഡിയോ ഷൂട്ടിന് വേണ്ടി മുകളിലേക്ക് നോക്കി അതിമനോഹരമായി പോസ് ചെയ്യുന്ന ദമ്പതികളോട് 'ബ്യൂട്ടിഫുള്‍' എന്ന് പറയുന്ന ക്യാമറാമാന്‍. എന്നാല്‍ അപ്പോഴാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. വഞ്ചി മറിഞ്ഞ് ഇരുവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇരുവരുടെയും വിഡിയോ പകര്‍ത്തിയത് അങ്കമാലി കിടങ്ങൂര്‍ സ്വദേശിയായ ക്യാമറമാന്‍ ജിബിന്‍ ദേവ് ആയിരുന്നു. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.



from mangalam.com http://bit.ly/2Fq0LiS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages