റോഡിലൂടെ ഒരു കൂസലുമില്ലാതെ നടന്നു വരുന്ന സിംഹക്കൂട്ടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കൂടി നിന്ന കാഴ്ചക്കാരെയും വാഹനങ്ങളെയൊന്നും ഗൗനിക്കാതെ രാജകീയമായി നടന്നു വരികയാണ് സിംഹങ്ങള്‍. സൗത്ത് ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് ഈ വേറിട്ട കാഴ്ച.
സിംഹങ്ങളുടെ ഈ ഭീതിപ്പെടുത്തുന്ന യാത്രയുടെ ചിത്രങ്ങള്‍ പലരും പകര്‍ത്തുകയും, ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. നാല് സിംഹങ്ങളാണ് സഞ്ചാരികളുടെ കാറുകള്‍ക്ക് മുന്നിലൂടെ നടന്ന് നീങ്ങിയത്. ഇതോടെ വാഹനങ്ങളും സഞ്ചാരികളും വേഗം കുറച്ച് ഈ യാത്ര കാണുകയും ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇരുപതു ലക്ഷത്തിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി കുതിക്കുകയാണ് ഈ സിംഹയാത്ര.
from mangalam.com http://bit.ly/2FtAlMu
via IFTTT
No comments:
Post a Comment