ബെയ്ജിങ്:അത്യുഗ്ര ശേഷിയുള്ള ബോംബ് ചൈന വികസിപ്പിച്ചു. അമേരിക്കയുടെ അത്യുഗ്ര ശേഷിയുള്ള ബോംബിനുള്ള മറുപടിയായാണ് ചൈന ഈ ബോംബ് നിർമ്മിച്ചത്. ചൈനയിലെ പ്രതിരോധ സ്ഥാപനമായ നൊറിൻകോയാണ് ഈ ഏരിയൽ ബോംബ് പ്രദർശിപ്പിച്ചത്. ആണവ ഇതര ആയുധങ്ങളിൽ ഏറ്റവും സംഹാര ശേഷിയുള്ളത് എന്നതാണ് ചൈന ഈ ബോംബിന് നൽകുന്ന വിശേഷണം. ബോംബുകളുടെയെല്ലാം മാതാവ് എന്നായിരുന്നു അമേരിക്ക ഉഗ്രശേഷിയുള്ള ബോംബിന് നൽകിയ വിശേഷണം. അമേരിക്കയുടെ ഈ ബോംബിനെ അപേക്ഷിച്ച് ചെറുതും ഘനം കുറഞ്ഞതുമാണ് ചൈനീസ് ബോംബ്. ആറ് മീറ്ററോളം നീളമുള്ള ബോംബിന് എത്ര ടണ്ണാണ് ഭാരമെന്ന് വ്യക്തമല്ല. വലിപ്പവും ഭാരക്കൂടുതലും ഉള്ളതിനാൽ അമേരിക്കൻ ബോംബ് വലിയ വിമാനത്തിൽ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകൂ. അതേ സമയം ചൈനയുടേത് ബോംബർ വിമാനങ്ങളിൽ തന്നെ എത്തിക്കാനാകും. എച്ച്-6കെ ബോംബർ വിമാനത്തിൽ നിന്ന് താഴേക്ക് പതിച്ച ബോംബ് അത്യുഗ്ര സ്ഫോടനത്തോടെയാണ് പൊട്ടിയത്. ഇതിന്റെ പ്രമോഷണൽ വീഡിയോയും നൊറിൻകോ ഡിസംബർ അവസാനം റിലീസ് ചെയ്തിരുന്നു. എന്നാൽ ഇതാദ്യമായാണ് പൊതുമധ്യത്തിൽ ബോംബ് പ്രദർശിപ്പിക്കുന്നതെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്തു. Chinas arms industry giant NORINCO for the first time showcased a new type of massive aerial bomb, which it dubbed the Chinese version of the "Mother of All Bombs" due to its huge destruction potential that is claimed to be only second to nuclear weapons. https://t.co/Xwa470K0R5 pic.twitter.com/bWDvmfvcyk — Global Times (@globaltimesnews) January 3, 2019 Content Highlights: Chinese bomb, Mother of All Bombs
from mathrubhumi.latestnews.rssfeed http://bit.ly/2RuAPs1
via
IFTTT
No comments:
Post a Comment