കോട്ടയം: പാത്താമുട്ടം സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ അഭയം തേടിയ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തിൽ കോട്ടയം എസ്.പി ഓഫീസിലേക്ക് നടത്തിയ ലോങ് മാർച്ചിൽ സംഘർഷം. മാർച്ച് എസ്.പി ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞതിനെ തുടർന്ന് പോലീസും പ്രവർത്തകരും ഏറ്റമുട്ടി. പോലീസ് ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. പാത്താമുട്ടത്ത് പൂവമ്പാടിയിലുള്ള സി.എം.എസ് ആംഗ്ലിക്കൻ പള്ളിയുടെ കരോൾ സംഘത്തിന് നേരെ ഒരു സംഘം ആക്രമണം നടത്തി. അതിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉൾപ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. ഈ അറസ്റ്റ് ചെയ്ത ആളുകളുടെ പേരിൽ നിസാര വകുപ്പുകളാണ് ചുമത്തിയത് എന്നും ജാമ്യത്തിൽ ഇറങ്ങിയവർ തങ്ങളെ ഭീഷണിപ്പെടുത്തുന്നു എന്നും ആരോപിച്ച് കരോൾ സംഘാംഗങ്ങൾ പള്ളിയിൽ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. ഇതിനെ തുടർന്ന് വിഷയം യു.ഡി.എഫും, ബി.ജെ.പിയും ഏറ്റെടുത്തിരുന്നു. യു.ഡി.എഫ് നേതാക്കളുൾപ്പടെ ഇവരെ സന്ദർശിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ യു.ഡി.എഫ് മാർച്ച് പ്രഖ്യാപിക്കുകയായിരുന്നു. content highlights:UDF, Kottayam SP office march, turns Violent
from mathrubhumi.latestnews.rssfeed http://bit.ly/2QihohH
via
IFTTT
No comments:
Post a Comment