ശബരിമല: സന്നിധാനത്ത് ശ്രീലങ്കൻ യുവതി ശശികല ദർശനം നടത്തിയെന്ന വാദത്തിൽ ദുരൂഹത തുടരുന്നു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സന്നിധാനത്തെത്തിയത് ശശികലയാണെന്ന് സ്ഥിരീകരിക്കാനായില്ല. അതിനിടെ തനിക്ക് ദർശനം നടത്താൻ സാധിച്ചില്ലെന്നും പോലീസുകാർ തന്നെ തിരിച്ചയച്ചെന്നും പറഞ്ഞ് ശശികല രംഗത്തെത്തി. ശശികല ദർശനം നടത്തിയെന്ന് പറയുന്ന ദൃശ്യങ്ങൾ ഇന്റലിജൻസ് പരിശോധിച്ചിരുന്നു. 10.51 ന് ഒരു സ്ത്രീ മറ്റൊരു അയ്യപ്പനുമൊത്ത് ശ്രീകോവിലിന് ഇടതുഭാഗത്തുകൂടി നടന്നുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 10.46 എന്ന സമയത്ത് സിസിടിവിയിൽ രേഖപ്പെടുത്തിയ ദൃശ്യങ്ങളും ഇതിന് സമാനമാണ്. ഇവ രണ്ടും പരിശോധിച്ച് ഇതിൽ കാണുന്ന സ്ത്രീ ശശികല അല്ല എന്ന നിഗമനത്തിലാണ് ഇന്റലിജൻസ് എത്തിയത്. ശശികലയുടെ കൈവശമുണ്ടായിരുന്ന ഇരുമുടിക്കെട്ടും ദൃശ്യങ്ങളിൽ കണ്ട സ്ത്രീയുടെ പക്കലുള്ള ഇരുമുടിക്കെട്ടിന്റെയും നിറത്തിൽ വ്യത്യാസമുണ്ട്. ശശികല മലകയറാൻ തയ്യാറെടുത്ത സമയത്ത് ഇവർ എടുത്ത ചിത്രത്തിൽ നീലനിറത്തിലുള്ള ഇരുമുടിക്കെട്ടാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ കണ്ട സ്ത്രീയുടെ പക്കൽ നീലനിറത്തിലുള്ള ഇരുമുടിക്കെട്ടായിരുന്നില്ല. മാത്രമല്ല പ്രായമായ കണ്ണട വെച്ച സ്ത്രീയാണ് ദൃശ്യങ്ങളിലുള്ളതെന്നും ഇന്റലിജൻസ് പറയുന്നു. അതേസമയം യുവതി ദർശനം നടത്തി എന്ന വാദത്തിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. എന്നാൽ തനിക്ക് ദർശനം നടത്താൻ പോലീസ് അനുവാദം നൽകിയില്ലെന്ന വാദവുമായി ശശികല തന്നെ രംഗത്ത് വന്നു. സന്നിധാനത്തിന് സമീപത്തുവെച്ച് തന്നെ പോലീസ് തിരിച്ചയച്ചെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. Content Highlights:Sabarimala Sri Lankan women entry Controversy Intelligence say not happens that incident
from mathrubhumi.latestnews.rssfeed http://bit.ly/2VpVHA9
via
IFTTT
No comments:
Post a Comment