മുസാഫർ നഗർ: ഫെയ്സ്ബുക്ക് സുഹൃത്തും സഹോദരൻമാരും ചേർന്ന് ബലാത്സംഗം ചെയ്ത ശേഷം വിവാഹം കഴിക്കാൻ ഭീഷണിപ്പെടുത്തുന്നതായി യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ ഷംലി ജില്ലയിലാണ് സംഭവം. 23 കാരിയാണ് പരാതിക്കാരി തന്നെ ബലാത്സംഗം ചെയ്തത് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഉറ്റ സുഹൃത്തായ സോനു എന്നായാളാണെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. സോനു പെൺകുട്ടിയെ ഹോട്ടലിൽ എത്തിച്ച ശേഷം സഹോദരൻമാരൻമാരോടൊപ്പം ബലാത്സംഗം ചെയ്തു. ദൃശ്യങ്ങൾ ചിത്രീകരിച്ച പ്രതികൾ ഇത് കാണിച്ച് സോനുവിനെ വിവാഹം കഴിക്കാൻ ഭീഷണിപ്പെടുത്തുന്നതായും പെൺകുട്ടി പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് സോനുവിനും ബന്ധുക്കളായ പത്ത് പേർക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ontent Highlight: Girl Gang-Raped By Facebook Friend and Brothers
from mathrubhumi.latestnews.rssfeed http://bit.ly/2VtHpyj
via
IFTTT
No comments:
Post a Comment