പോലീസുകാരെ മര്‍ദിച്ച കേസില്‍ എസ്എഫ്‌ഐ നേതാവ് കീഴടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

പോലീസുകാരെ മര്‍ദിച്ച കേസില്‍ എസ്എഫ്‌ഐ നേതാവ് കീഴടങ്ങി

തിരുവനന്തപുരം: നടുറോഡിൽ പോലീസുകാരെ മർദിച്ച ശേഷം ഒളിവിൽ കഴിഞ്ഞ എസ്.എഫ്.ഐ. നേതാവ് കീഴടങ്ങി. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെത്തിയാണ് എസ്എഫ്ഐ നേതാവ് നസീം കീഴടങ്ങിയത്. കഴിഞ്ഞ ദിവസം മന്ത്രിമാർപങ്കെടുത്തപരിപാടിയിൽകേസിലെ മുഖ്യപ്രതിയായ നസീം പങ്കെടുത്ത ദൃശ്യം പുറത്തുവന്നിരുന്നു. മന്ത്രിമാരായ എ.കെ.ബാലനും കെ.ടി.ജലീലും പങ്കെടുത്ത പരിപാടിയിലാണ് കേസിലെ മുഖ്യപ്രതിയും എസ്.എഫ്.ഐ. നേതാവുമായ നസീം പങ്കെടുത്തത്. തിങ്കളാഴ്ച വൈകീട്ട് യൂണിവേഴ്സിറ്റി കോളേജിലായിരുന്നു പരിപാടി. പരിപാടി അവസാനിക്കുന്നതു വരെ നസീം കോളേജിലുണ്ടായിരുന്നു. നസീം ഒളിവിലാണെന്നാണ് പോലീസ് ഇതുവരെ നൽകിയിരുന്ന വിശദീകരണം. എന്നാൽ, കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് പോലീസ് സ്റ്റേഷനടുത്താണ് പരിപാടി നടന്നത്. നസീമിനെ പിടികൂടണമെന്നാവശ്യപ്പെട്ട് മർദനത്തിൽ പരിക്കേറ്റ പോലീസുകാരന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയിരുന്നു. ഡിസംബർ 12-നാണ് പാളയത്ത് ട്രാഫിക് നിയമലംഘനം ചോദ്യംചെയ്ത എസ്.എ.പി.യിലെ പോലീസുകാരായ ശരത്, വിനയചന്ദ്രൻ എന്നിവരെ എസ്.എഫ്.ഐ.ക്കാർ വളഞ്ഞിട്ട് ആക്രമിച്ചത്. പോലീസുകാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആറുപേരെ പ്രതികളാക്കി കന്റോൺമെന്റ് പോലീസ് കേസെടുത്തിരുന്നു. സംഭവം വിവാദമായതോടെ എസ്.എഫ്.ഐ. പ്രവർത്തകരായ നാലുപേർ പൂജപ്പുര പോലീസ് സ്റ്റേഷനിൽ നേരത്തെ കീഴടങ്ങി. ആരോമൽ, ശ്രീജിത്ത്, അഖിൽ, ഹൈദർ എന്നിവരാണ് കീഴടങ്ങിയത്. ഇതിൽ ഹൈദർ ഒരു സി.പി.എം. എം.എൽ.എ.യുടെ പി.എ.യുടെ മകനാണ്. നസീമിനെ കൂടാതെ ഒരാൾകൂടി സംഘർഷത്തിൽ പങ്കാളിയായിരുന്നു. Content Highlights:SFI leader who attacking Police-Surrendered


from mathrubhumi.latestnews.rssfeed http://bit.ly/2S2og8M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages