വയനാട്ടില്‍ 17 കാരിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

വയനാട്ടില്‍ 17 കാരിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

തിരുവനന്തപുരം: പതിനേഴുകാരിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വയനാട് ഡിസിസി അംഗവും ബത്തേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഒ.എം.ജോർജിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഒ.എം.ജോർജിനെ അന്വേഷണ വിധേയമായി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നും അറിയിച്ചിരുന്നു. ജില്ലാകമ്മിറ്റിക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ബ്ലോക്ക് കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കൽ.17-കാരിയായ പെൺകുട്ടിയുടെ പരാതിയിൽ ജോർജിനെതിരെ പോക്സോ കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒന്നരവർഷത്തോളം ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസെടുത്തതിനെ തുടർന്ന് ജോർജ് ഒളിവിൽ പോയിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കൾ ജോർജിന്റെ വീട്ടിൽ ജോലിക്ക് പോകാറുണ്ടായിരുന്നു. അവധി ദിവസങ്ങളിൽ പെൺകുട്ടിയും ജോർജിന്റെ വീട്ടിൽ ജോലിക്കെത്തും. മാതാപിതാക്കൾ ഒപ്പമില്ലാതിരുന്ന സമയങ്ങളിൽ ജോർജ് പെൺകുട്ടിയെ പലതവണകളായി പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ഒരാഴ്ച മുമ്പ് പെൺകുട്ടി ആത്മഹത്യചെയ്യാൻ ശ്രമിച്ചിരുന്നു. ഇതിനെ തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി പുറത്ത് പറഞ്ഞത്. മാതാപിതാക്കൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരാണ് സുൽത്താൻ ബത്തേരി പോലീസിനെ വിവരം അറിയിച്ചത്. ഇതിനിടെ കേസ് ഒതുക്കി തീർക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചതായും ആരോപണമുയർന്നിട്ടുണ്ട്. Content Highlights:Congress remove pocso case accused om george-rape case-wayanad,mullappally ramachandran


from mathrubhumi.latestnews.rssfeed http://bit.ly/2HFR8i3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages