സി.പി.എം ഓഫീസിൽ റെയ്ഡ് നടത്തിയത് പ്രശസ്തിക്കു വേണ്ടി ; ചൈത്രയ്ക്കെതിരെ കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

സി.പി.എം ഓഫീസിൽ റെയ്ഡ് നടത്തിയത് പ്രശസ്തിക്കു വേണ്ടി ; ചൈത്രയ്ക്കെതിരെ കോടിയേരി

കണ്ണൂർ: തിരുവനന്തപുരത്ത് സി.പി.എം ഓഫീസ് റെയ്ഡ് ചെയ്തചൈത്ര തെരേസ ജോൺ ഐ.പി.എസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമത്തിന് മുകളിൽ പറക്കാൻ ഒരുഓഫീസർക്കും അധികാരമില്ലെന്നും ഡി.സി.പി റെയ്ഡ് ചെയ്തത് പ്രശസ്തിക്ക് വേണ്ടിയാണെന്നും കോടിയേരി ബാലകൃഷ്ണൻ കണ്ണൂരിൽ പറഞ്ഞു. റെയ്ഡ് പ്രശസ്തിക്ക് വേണ്ടിയായിരുന്നുവെന്ന് വ്യക്തമാണ്. അല്ലെങ്കിൽ ഒരുപ്രതിയെ എങ്കിലും ഓഫീസിനുള്ളിൽ നിന്ന് പിടിക്കണമായിരുന്നു. അതുണ്ടായില്ല. ഇതിൽ നിന്ന് തന്നെ റെയ്ഡിന് പുറകിലെ ദുരുദ്ദേശ്യം മനസ്സിലാവുമെന്നും കോടിയേരി പറഞ്ഞു. ഏത് ഉദ്യോഗസ്ഥരാണെങ്കിലും നിയമത്തിന് വിധേയമായി മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. അങ്ങനെയല്ലാത്തത് കൊണ്ടാണ് സർക്കാർ പിന്തുണയ്ക്കാത്തത്. ഇത് സർക്കാർ നയമല്ല. നിയമാനുസൃതമായി ആണ് റെയ്ഡെങ്കിൽ ബി.ജെ.പി ഓഫീസിൽ പ്രതികൾ ഒളിച്ചപ്പോൾ പോയി റെയ്ഡ് ചെയ്യാമായിരുന്നു. അതുണ്ടായില്ല. മാത്രമല്ല സി.പി.എം ഓഫീസ് റെയ്ഡുമായി ബന്ധപ്പെട്ട കേസിൽ ഈ ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതലയില്ല. താൽക്കാലിക ചുമതലയായിരുന്നു അവർക്ക്. അതുകൊണ്ട് തന്നെ അർഹതയില്ലാത്ത കാര്യമാണ് അവർ ചെയ്തതെന്നും കോടിയേരി പറഞ്ഞു. സി.പി.എം നിർദേശ പ്രകാരം ചൈത്ര തെരേസയ്ക്കെതിരെ അച്ചടക്ക നടപടിയടക്കം കൈക്കൊള്ളാൻ സർക്കാർ ഒരുങ്ങുന്നുവെന്നാണ് അറിയുന്നത്. നിലവിൽ ജാഗ്രതകുറവ് മാത്രമാണുണ്ടായത് എന്നാണ് ഡിസിപിക്കെതിരെ മേലുദ്യോഗസ്ഥൻകൊടുത്ത റിപ്പോർട്ട്. Content Highlights:Kodiyeri Balakrishnan Against Chaitra Theresa John IPS


from mathrubhumi.latestnews.rssfeed http://bit.ly/2CUx0Dq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages