രാഹുല്‍ ഗാന്ധിയുടെ ലാളിത്യവും മനുഷ്യസ്‌നേഹവും എല്ലാവരും അംഗീകരിക്കണം; പ്രശംസയുമായി ബിജെപി എംഎല്‍എ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

രാഹുല്‍ ഗാന്ധിയുടെ ലാളിത്യവും മനുഷ്യസ്‌നേഹവും എല്ലാവരും അംഗീകരിക്കണം; പ്രശംസയുമായി ബിജെപി എംഎല്‍എ

പനാജി: കോണ്‍ഗ്രസ് അധ്യക്ഷന് ലഭിച്ച അത്യപൂര്‍വ്വ പ്രശംസയാണ് ഇന്ന് ചര്‍ച്ചയായിരിക്കുന്നത്. ഗോവയിലെ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കിള്‍ ലോബോയാണ് രാഹുലിനെ പ്രശംസകൊണ്ട് വാരികെട്ടിയത്.

രാഹുല്‍ ഗാന്ധിയുടെ ലാളിത്യവും മനുഷ്യസ്‌നേഹവും എല്ലാവരും അംഗീകരിക്കണമെന്നും ലളിത ജീവിതം നയിക്കുന്ന നേതാക്കളെ രാജ്യത്തിനും ഗോവയ്ക്കും ആവശ്യമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്നലെ, മുഖ്യമന്ത്രി മനോഹര്‍ പരിക്കറിനെ കാണാന്‍ എത്തിയ രാഹുലിന്റെ നീക്കത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

കാണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. റഫേല്‍ ഇടപാടില്‍ പരീക്കറിനെതിരെ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച്ച. ഇന്ന് രാവിലെ ഞാന്‍ ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തിരുന്നു, ഇത് തികച്ചും ഒരു സ്വകാര്യ സന്ദര്‍ശനമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.



from mangalam.com http://bit.ly/2HOsbku
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages