തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് 7.18 ശതമാനമായി. മുൻവർഷം ഇത് 6.22 ശതമാനമായിരുന്നു. 2018ലെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തുവെച്ചു. വളർച്ചാനിരക്ക് കൂടിയെങ്കിലും പ്രളയം വളർച്ചാനിരക്കിനെ ബാധിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കേവല ദാരിദ്ര സൂചിക ഇപ്പോഴും താഴ്ന്നുതന്നെയാണ്. കേരളത്തിന്റെ പ്രതിശീർഷവരുമാനം 1.48,927 രൂപയായി. ദേശീയ ശരാശരിയേക്കാൾ ഉയർന്നതാണിത്. പ്രവാസി നിക്ഷേപത്തിൽ വർധനവുണ്ടെങ്കിലും വളർച്ചാ നിരക്ക് കുറഞ്ഞു. 2017 മാർച്ചിൽ 12.34 ശതമാനമായിരുന്നത് 11.55 ശതമാനമായി കുറഞ്ഞു കേരളത്തിലെ ബാങ്കുകളിൽ 4,45,401 കോടിയുടെ നിക്ഷപമാണുള്ളതെന്നും അവലോകന റിപ്പോർട്ടിൽ പറയുന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2CXfFJN
via
IFTTT
No comments:
Post a Comment