പിറന്നാളിന് കേക്ക് മുറിച്ചത് തോക്കില്‍ നിന്ന് വെടിപൊട്ടിച്ച്;വീഡിയോ വൈറല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

പിറന്നാളിന് കേക്ക് മുറിച്ചത് തോക്കില്‍ നിന്ന് വെടിപൊട്ടിച്ച്;വീഡിയോ വൈറല്‍

ലഖ്നൗ: പിറന്നാളാഘോഷിക്കുന്ന യുവാവ് കേക്കിലേക്ക് ഉറ്റുനോക്കുന്നു. ശേഷം കൈയിലിരിക്കുന്ന തോക്ക് കേക്കിനു നേരെ ചൂണ്ടി തുരു തുരെ വെടി വെയ്ക്കുന്നു. ഏതെങ്കിലും ബോളിവുഡ് സിനിമാരംഗമാണെന്ന് ധരിച്ചാൽ തെറ്റി. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ രംഗമാണിത്. റോഡരികിലാണ് പിറന്നാളാഘോഷം. നാലു പേരാണ് വീഡിയോ രംഗത്തിൽ. വെടി പൊട്ടിച്ച് കേക്ക് മുറിക്കാനാണോ ഇവർ ഉദ്ദേശിച്ചത് എന്നും സംശയിക്കാം. കേക്കിന് മുകളിൽ ഗുജ്ജർ എന്നെഴുതിയിട്ടുണ്ട്. Cutting cake using knife is such a cliched thing. In this video, a youth is seen taking repeated shots at the cake to cut it while others cheer him. The incident is said to have happened in Meerut. pic.twitter.com/DE7yzmOF2V — Piyush Rai | ‏‎پیوش رائے (@Benarasiyaa) 12 January 2019 വീഡിയോയിൽ യുവാക്കൾ ഹിന്ദിയിൽ സംസാരിക്കുന്നത് കേൾക്കാമെങ്കിലും വ്യക്തമല്ല. സംഭവം എവിടെ നടന്നതാണെന്നും തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ളതാണ് വീഡിയോ എന്ന് സംശയമുണ്ട്. ടിക് ടോക് ആപ്പിൽ എടുത്ത വീഡിയോ ശനിയാഴ്ചയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോ വിമർശനങ്ങളുയർത്തിയിട്ടുണ്ട്. Content Highlights: Man "Shoots" Birthday Cake On Video. It Had Gujjar Written On It


from mathrubhumi.latestnews.rssfeed http://bit.ly/2QM9YDC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages