മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടമെല്ലാം നേട്ടമാക്കി ഓഹരി വിപണി കുതിച്ചു. സെൻസെക്സ് 464.77 പോയന്റ് ഉയർന്ന് 36318.33ലും നിഫ്റ്റി 149.20 പോയന്റ് നേട്ടത്തിൽ 10886.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റീട്ടെയിൽ പണപ്പെരുപ്പം 18 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയതാണ് വിപണിക്ക് കരുത്തായത്. അടുത്തമാസം നടക്കുന്ന ആർബിഐയുടെ പണവായ്പ നയത്തിൽ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയേറിയതാണ് ഇതിനുപിന്നിൽ. ആഗോള വിപണിയിലെ നേട്ടവും ആഭ്യന്തര സൂചികകൾക്ക് തുണയായി. ബിഎസ്ഇയിലെ 1556 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1009 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. വിപ്രോ, യെസ് ബാങ്ക്, ടെക് മഹീന്ദ്ര, വേദാന്ത, ടിസിഎസ്, റിലയൻസ്, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഒഎൻജിസി, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഭാരതി ഇൻഫ്രടെൽ, ഗെയിൽ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. content highlight:Sensex up over 460 points
from mathrubhumi.latestnews.rssfeed http://bit.ly/2VRfcBI
via
IFTTT
No comments:
Post a Comment