ആമസോണില്‍ ചിരട്ടയ്ക്ക് വില മൂവായിരം! വീട്ടിലെ ചിരട്ട മുഴുവന്‍ തരാമെന്ന് കമന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

ആമസോണില്‍ ചിരട്ടയ്ക്ക് വില മൂവായിരം! വീട്ടിലെ ചിരട്ട മുഴുവന്‍ തരാമെന്ന് കമന്റ്

നമ്മൾ വലിച്ചെറിയുന്ന ചിരട്ടയ്ക്ക് ഓൺലൈനിൽ വില മൂവായിരം രൂപ. കേട്ടാൽ മൂക്കത്ത് വിരൽവെയ്ക്കുമെങ്കിലും സംഭവം സത്യമാണ്. ഇ-കൊമേഴ്സ് ഭീമനായ ആമസോണിലാണ് മൂവായിരം രൂപയ്ക്ക് ചിരട്ട വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. പക്ഷേ, ഇപ്പോൾ 55% വിലക്കിഴിവുള്ളതിനാൽ 1365 രൂപ നൽകിയാൽ മതി. സംഭവം കണ്ട് മലയാളികൾക്ക് ചിരിവരുമെങ്കിലും പ്രകൃതിദത്തമായ ഇത്തരം ഉത്പന്നങ്ങൾ വാങ്ങാൻ ആളുകൾ ഏറെയുണ്ടെന്നതാണ് സത്യം. അതേസമയം, മൂവായിരം രൂപയ്ക്ക് ചിരട്ട വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടെന്ന വാർത്ത പ്രചരിച്ചതോടെ രസകരമായ കമന്റുകളും ആമസോണിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 15 രൂപയ്ക്ക് ഒരു തേങ്ങ വാങ്ങാൻ കിട്ടുമ്പോൾ മൂവായിരം രൂപ ചിലവാക്കി ചിരട്ട വാങ്ങണോ എന്നാണ് ഒരു വിരുതന്റെ ചോദ്യം. ഇത്രയും പണം മുടക്കി ചിരട്ട വാങ്ങുന്നവർ ആ പണം പാവപ്പെട്ടവർക്ക് നൽകണമെന്നും ഉപദേശിക്കുന്നു. അതിനിടെ, ആമസോണിന് ചിരട്ട നൽകാൻ സന്നദ്ധത അറിയിച്ചും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ കുറേ ചിരട്ടയുണ്ടെന്നും ആമസോണിന് ചിരട്ട ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാനുമാണ് ഒരു ഉപഭോക്താവിന്റെ കമന്റ്. ആമസോൺ ചിരട്ട ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ നിലവിലെ ജോലി വരെ ഉപേക്ഷിച്ച് ചിരട്ടവിൽപ്പനയ്ക്കിറങ്ങാമെന്നും കമന്റുകളുണ്ട്. Content Highlights:coconut shell cups for sale in amazon and priced 3000 rupees


from mathrubhumi.latestnews.rssfeed http://bit.ly/2Fy8n2c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages