കൊല്‍ക്കത്ത: കന്യകമാരായ വധുക്കളെ ലക്ഷ്യമിട്ട് കൊല്‍ക്കത്തയിലെ ഒരു സര്‍വ്വകലാശാല പ്രൊഫസര്‍ നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് വന്‍ വിവാദം വിളിച്ചു വരുത്തുന്നു. യാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ രണ്ടു ദശകമായി ഇന്റര്‍നാഷണല്‍ റിലേഷന്‍സ് അദ്ധ്യാപകനായ പ്രൊഫസര്‍ കനക സര്‍ക്കാരാണ് വിവാദത്തില്‍ തലയിട്ടിരിക്കുന്നത്. പോസ്റ്റ് വിവാദം ഉയര്‍ത്തിവിട്ട സാഹചര്യത്തില്‍ അദ്ദേഹം പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു കളഞ്ഞു.
ചില ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടില്‍ 'എന്തുകൊണ്ട് കന്യകമാരായ വധുക്കള്‍' എന്ന തലക്കെട്ടില്‍ കുറിച്ചിരിക്കുന്ന പോസ്റ്റില്‍ സീല്‍ പതിപ്പിച്ച ബോട്ടിലിനോടാണ് കന്യകയെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. ' സീല്‍ പൊട്ടിയ ശീതള പാനീയ ബോട്ടിലോ കൂട് പൊട്ടിയ ബിസ്‌ക്കറ്റോ ആരെങ്കിലും വാങ്ങുമോ? എന്ന് ചോദിച്ചിട്ടുണ്ട്. ആദ്യമായി തുറക്കപ്പെടുന്നത് വരെ ഒരു പെണ്‍കുട്ടി ജനനത്തിലേ സീല്‍ ഒട്ടിക്കപ്പെട്ടിരിക്കുന്നു. കന്യക എന്നു പറഞ്ഞാല്‍ മൂല്യങ്ങള്‍, സംസ്‌ക്കാരം, ലൈംഗിക വിശുദ്ധി, എന്നിവയെല്ലാം ചേരുന്നു. കന്യക എന്നാല്‍ സീല്‍ ഒട്ടിക്കപ്പെട്ട ഒരു ബോട്ടില്‍ അല്ലെങ്കില്‍ സീല്‍ ചെയ്യപ്പെട്ട പായ്ക്കറ്റ് എന്നോ പറയാമെന്നാണ് പ്രൊഫസറുടെ പോസ്റ്റിലെ വീക്ഷണം.
''വിദ്യാഭ്യാസമുള്ള യുവതയ്ക്ക് മൂല്യവത്തായ സാമഹിക കൗണ്‍സിലിംഗ് എന്ന് കുറിച്ചിരിക്കുന്ന പോസ്റ്റില്‍ അനേകം ആണ്‍കുട്ടികള്‍ ഇപ്പോഴും വിഡ്ഡികളാണ്. ഭാര്യ കന്യകയാണോ എന്ന കാര്യത്തെക്കുറിച്ച് അവബോധമില്ല. കന്യകയായ പെണ്‍കുട്ടി എന്നാല്‍ സീല്‍ പൊട്ടിക്കാത്ത കുപ്പി എന്നോ അഴിക്കപ്പെടാത്ത പായ്ക്കറ്റോ ആണ്. ശീതളപാനീയത്തിന്റെ സീല്‍ പൊട്ടിച്ച ബോട്ടില്‍ ആരെങ്കിലും വാങ്ങാറുണ്ടോ? കൂട് പൊട്ടിച്ച ബിസ്‌ക്കറ്റും അതുപോലെ തന്നെ.
നിങ്ങളുടെ ഭാര്യയുടെ കാര്യത്തിലും ഇങ്ങിനെ തന്നെ. ഒരു പെണ്‍കുട്ടി തുറക്കപ്പെടുന്നത് വരെ ജൈവപരമായി സീല്‍ ചെയ്യപ്പെട്ടിരിക്കുന്നു. മൂല്യങ്ങള്‍, സംസ്‌ക്കാരം, ലൈംഗിക ശുദ്ധി തുടങ്ങിയ കാര്യങ്ങള്‍ കൂടി കന്യക എന്നാല്‍ അടങ്ങിയിരിക്കുന്നു. ആണ്‍കുട്ടികള്‍ക്ക് കന്യകയായ ഭാര്യ എന്നാല്‍ മാലാഖയാണ്. '' ചില മാധ്യമങ്ങള്‍ പുറത്തുവിട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടില്‍ ഇങ്ങിനെയാണ്.
[IMG]
സംഗതി വലിയ വിമര്‍ശനം ആയി മാറിയതോടെ പ്രതിരോധിക്കാന്‍ പ്രൊഫസര്‍ അടുത്ത പോസ്റ്റുമായി ഫേസ്ബുക്കിലെത്തി. എഴുതിയത് സ്വന്തം അഭിപ്രായമാണ്. 66 എ ഐടി വകുപ്പ് പ്രകാരം സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യം സുപ്രീംകോടതി ഉറപ്പാക്കുന്നുണ്ട്. ഒരിക്കല്‍ തസ്‌ളീമാ നസ്രിന്‍ ഒരു പ്രത്യേക മതത്തെക്കുറിച്ച് എഴുതിയപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണച്ചവരാണ് നമ്മള്‍. ഹിന്ദു ദൈവങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ ബംഗാളി കവി ശ്രീജാത്തോയെയും പിന്തുണച്ചു.
ഞാന്‍ ഏതെങ്കിലൂം വ്യക്തികള്‍ക്ക് എതിരേ ഒന്നും എഴുതിയിട്ടില്ല. സാമൂഹിക നന്മായ്ക്ക് വേണ്ടിയുള്ള ഗവേഷണമാണ് ഞാന്‍ നടത്തിയത്. അതാണ് ഞാന്‍ കുറിച്ചത്. അടുത്തിടെ താന്‍ എഴുതിയത് ചിലര്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത്് ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പങ്കു വെയ്ക്കാനാകും. സ്ത്രീകള്‍ക്ക് ഗുണകരമാകുന്ന അനേകം പോസ്റ്റുകള്‍ മുമ്പ് ചെയ്തിട്ടുണ്ടെന്നും എല്ലാം തന്റെ സ്വകാര്യപോസ്റ്റുകളാണെന്നും സര്‍വകലാശാല ഒന്നും ചെയ്തിട്ടില്ലെന്നും പറയുന്നു.
അതേസമയം സര്‍ക്കാരിന്റെ സഹപ്രവര്‍ത്തകര്‍ പോസ്റ്റിനെ നിരാകരിച്ചിട്ടുണ്ട്. കനക് സര്‍ക്കാരിന്റെ പോസ്റ്റിനെ അപലപിക്കുന്നതായിട്ടാണ് അവര്‍ കുറിച്ചത്. അദ്ധ്യാപകര്‍ സമുഹത്തിനും യുവതയ്ക്കും മാതൃകയാകേണ്ട പതാക വാഹകരാണ്. ഇത്തരം മാനസീകാവസ്ഥ ആരോഗ്യകരമല്ല. അദ്ധ്യാപക വൃത്തിയില്‍ നിന്നും സ്ത്രീകളെ ബഹുമാനിക്കുതിലെ അജ്ഞതയ്ക്കുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്നാണ് ചിലര്‍ പ്രതികരിച്ചത്.
from mangalam.com http://bit.ly/2DbQeWd
via IFTTT
No comments:
Post a Comment