കോഴിക്കോട്: ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന സർക്കാർ റിപ്പോർട്ട് കള്ളമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. റിവ്യൂ പെറ്റീഷൻ അട്ടിമറിക്കാനും ശബരിമലയെ തകർക്കാനുമുള്ള കള്ള റിപ്പോർട്ടാണിതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. കള്ള റിപ്പോർട്ട് നൽകി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡി. ജി. പി യ്ക്കെതിരെ കൺട്ംപ്റ്റ് ഓഫ് കോർട്ടിന് കേസ്സെടുക്കണം. പിണറായി വിജയൻ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. ഒരു തരത്തിലും ശബരിമലയെ നിലനിൽക്കാൻ അനുവദിക്കില്ലെന്ന സർക്കാരിന്റെ നിലപാടാണ് ഇതു തെളിയിക്കുന്നതെന്നും അദ്ദേഹം പറയുന്നു. Content highlights:K Surendran,Pinarayi Vijayan
from mathrubhumi.latestnews.rssfeed http://bit.ly/2FynPw3
via
IFTTT
No comments:
Post a Comment