നാഗ്പൂര്‍: രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിലപാട് മയപ്പെടുത്തി ആര്‍.എസ്.എസ്. രാമക്ഷേത്രം 2025ല്‍ നിര്‍മ്മിച്ചാല്‍ മതിയെന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി. രരാമക്ഷേത്ര നിര്‍മ്മാണം 2025ല്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്റെ വളര്‍ച്ചയുടെ വേഗത വര്‍ധിക്കും. 1952ല്‍ ഗുജറാത്തില്‍ സോമനാഥ ക്ഷേത്രം നിര്‍മ്മിച്ചപ്പോള്‍ ഉണ്ടായതുപോലെ ആയിരിക്കും അത്. അടുത്ത 150 വര്‍ഷത്തില്‍ രാമക്ഷേത്രം രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്നും ഭയ്യാജി ജോഷി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കുംഭമേളയോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭയ്യാജി ജോഷി. യുദ്ധമില്ലാഞ്ഞിട്ടും രാജ്യത്ത് സൈനികര്‍ കൊല്ലപ്പെടുന്നതില്‍ ആര്‍.എസ്.എസ് വിമര്‍ശനം ഉന്നയിച്ചു. തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കപ്പെടുന്നില്ലെന്നും ആര്‍.എസ്.എസ് നേതാവ് വിമര്‍ശനം ഉന്നയിച്ചു.
സുപ്രീം കോടതി വിധിക്ക് കാത്തിരിക്കാതെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ തന്നെ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധി വരെ കാത്തിരിക്കണമെന്നായിരുന്നു പ്രധാനമന്ത്രി മോഡിയുടെ നിലപാട്. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ആര്‍.എസ്.എസിന്റെ നിലപാട് മാറ്റം.
അതേസമയം മോഡി സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങണമെന്ന നിലപാടാണ് വി.എച്ച്.പിക്ക്. കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഇപ്പോഴും സമയമുണ്ടെന്നും വി.എച്ച്.പി നേതാവ് അലോക് കുമാര്‍ പറഞ്ഞു.
from mangalam.com http://bit.ly/2svk4is
via IFTTT
No comments:
Post a Comment