മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാമത്തേയും അവസാനത്തേതുമായ ഏകദിനത്തില്‍ ഇന്ത്യ 150 കടന്നു. 231 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 39 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എന്ന നിലയിലാണ്. കേദര്‍ ജാദവ്( 32 പന്തില്‍ 24 റണ്‍സ്) എംഎസ് ധോണി( 77 പന്തില്‍ 53 റണ്‍സ്) എന്നിവരാണ് ക്രീസില്‍. 62 പന്തില്‍ 46 റണ്‍സെടുത്ത നായകന്‍ കോഹ്‌ലിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് അവസാനം നഷ്ടമായത്. ഇന്ത്യയ്ക്ക് വിജയലക്ഷ്യത്തിലെത്താന്‍ 72 പന്തില്‍ 81 റണ്‍സ് കൂടി വേണം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സ്‌കോര്‍ 15 ല്‍ നില്‍ക്കെ പീറ്റര്‍ സിഡിലാണ് രോഹിതിനെ മടക്കിയത്. 17 പന്തില്‍ ഒരു ബൗണ്ടറിയോടെ ഒന്‍പതു റണ്‍സെടുത്ത രോഹിതിനെ സ്ലിപ്പില്‍ ഷോണ്‍ മാര്‍ഷാണ് പിടികൂടിയത്. 23 റണ്‍സെടുത്ത ശിഖര്‍ ധവാനെ മാര്‍ക്കസ് സ്‌റ്റോയിനിസാണ് പുറത്താക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ എറിഞ്ഞു തകര്‍ത്ത ചഹലിന്റെ ബൗളിംഗ് മികവ് 48.4 ഓവറില്‍ 230 എന്ന സ്‌കോറിലേക്ക് അവരെ ഒതുക്കിയപ്പോള്‍ ഹാന്‍സ്‌കോംബിന്റെ അര്‍ദ്ധശതകം മാത്രമായിരുന്നു ആതിഥേയരുടെ ഇന്നിംഗ്‌സില്‍ പറയാന്‍ ഉണ്ടായിരുന്നത്.
ടോസ് നഷ്ടമായി ഫീല്‍ഡിംഗിന് അയയ്ക്കപ്പെട്ടെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ അവസരം തങ്ങളുടേതാക്കി മാറ്റുകയായിരുന്നു. 10 ഓവറില്‍ 46 റണ്‍സ് വിട്ടുകൊടുത്ത ചാഹല്‍ വീഴ്ത്തിയത് ആറ് വിക്കറ്റുകളാണ്. ഓപ്പണര്‍മാരെ രണ്ടു പേരെയും ചെറിയ സ്‌കോറിന് ഭൂവനേശ്വര്‍ കുമാര്‍ പറഞ്ഞുവിട്ടപ്പോള്‍ ഷമിയും രണ്ടു വിക്കറ്റുകള്‍ പേരിലാക്കി. ഖ്വാജ (34) യെ സ്വന്തം ബൗളിംഗില്‍ പിടികൂടിയാണ് ചാഹല്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നാലെ ഷോണ്‍ മാര്‍ഷി (39) നെ ധോനി സ്റ്റമ്പ് ചെയ്തു. 63 പന്തില്‍ 58 റണ്‍സ് എടുത്ത ഹാന്‍സ്‌കോംബിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയ ചാഹല്‍ തൊട്ടുപിന്നാലെ സ്‌റ്റോയ്‌നിസി(പത്ത്) നെ ശര്‍മ്മയുടെ കയ്യിലും വീഴ്ത്തി. 16 റണ്‍സ് എടുത്ത റിച്ചാര്‍ഡ്‌സണെ യാദവിന്റെ കയ്യില്‍ എത്തിച്ചതിന് പിന്നാലെ എട്ട് റണ്‍സ് എടുത്ത സാമ്പയേയും ചാഹല്‍ മടക്കി. യാദവിനായിരുന്നു ക്യാച്ച്.
തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. സ്‌കോര്‍ എട്ടില്‍ എത്തിയപ്പോള്‍ അഞ്ചു റണ്‍സ് എടുത്ത ഓപ്പണര്‍ കാരിയെ ഭുവനേശ്വര്‍കുമാര്‍ കോഹ്‌ലിയുടെ കയ്യിലെത്തിച്ചു. വമ്പനടിക്കാരന്‍ ആരോണ്‍ ഫിഞ്ചിനെ 14 റണ്‍സിന് തൊട്ടുപിന്നാലെ വിക്കറ്റിന് മുന്നിലും ഭുവനേശ്വര്‍ തന്നെ കുരുക്കി. 26 റണ്‍സ് എടുത്ത ഗ്‌ളെന്‍ മാക്‌സ്‌വെല്ലിനെയാണ് മുഹമ്മദ് ഷമി ആദ്യം മടക്കിയത്. ഭുവനേശ്വര്‍ കുമാറിനായിരുന്നു ക്യാച്ച്. അവസാന വിക്കറ്റായി സ്റ്റാന്‍ലേക്കിനെ സ്‌കോര്‍ തുറക്കും മുമ്പ് കൂടാരം കയറ്റിയതും ഷമിയായിരുന്നു.
from mangalam.com http://bit.ly/2CsY8ZP
via IFTTT
No comments:
Post a Comment