ഗുജറാത്ത് ടീം പരാതി നല്‍കിയിട്ടില്ല; വാര്‍ത്തകള്‍ തള്ളി മാച്ച് റഫറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

ഗുജറാത്ത് ടീം പരാതി നല്‍കിയിട്ടില്ല; വാര്‍ത്തകള്‍ തള്ളി മാച്ച് റഫറി

കൃഷ്ണഗിരി (വയനാട്): രഞ്ജി ട്രോഫി ക്വാർട്ടറിൽ കേരളത്തിനെതിരായ തോൽവിക്കു പിന്നാലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലെ പിച്ചിനെ ഗുജറാത്ത് ക്യാപ്റ്റൻ വിമർശിച്ചെന്ന വാർത്തകൾ തള്ളി മാച്ച് റഫറി സുനിൽ ചതുർവേദി. കൃഷ്ണഗിരി സ്റ്റേഡിയത്തിലെ പിച്ചിനെക്കുറിച്ച് ഗുജറാത്ത് ടീം പരാതി നൽകിയിട്ടില്ലെന്നും പാർഥിവ് പട്ടേൽ അടക്കമുള്ള ടീമംഗങ്ങളെല്ലാം മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും മാച്ച് റഫറി സുനിൽ ചതുർവേദി മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. വയനാട് ക്രിക്കറ്റ് അസോസിയേഷന്റെ ആതിഥ്യ മര്യാദയെ ഗുജറാത്ത് ടീം അഭിനന്ദിച്ചെന്നും സുനിൽ വ്യക്തമാക്കി. കേരളത്തിന്റെ വിജയത്തിനു പിന്നാലെ ഗുജറാത്ത് ക്യാപ്റ്റൻ പാർഥിവ് പട്ടേൽ കൃഷ്ണഗിരിയിലെ പിച്ചിൽ അതൃപ്തി രേഖപ്പെടുത്തിയെന്നും മാച്ച് റഫറിക്ക് പരാതി നൽകുമെന്നും വാർത്തയുണ്ടായിരുന്നു. രഞ്ജി ട്രോഫിക്ക് അനുയോജ്യമായ പിച്ചല്ല കൃഷ്ണഗിരിയിലേതെന്നും പർഥിവ് പട്ടേൽ പറഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കളയുന്നതാണ് മാച്ച് റഫറിയുടെ പ്രതികരണം. Content Highlights:Ranji Trophy, kerala ranji team


from mathrubhumi.latestnews.rssfeed http://bit.ly/2FFUdfy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages