കൃഷ്ണഗിരി (വയനാട്): രഞ്ജി ട്രോഫി ക്വാർട്ടറിൽ കേരളത്തിനെതിരായ തോൽവിക്കു പിന്നാലെ പിച്ചിനെ വിമർശിച്ച് ഗുജറാത്ത് ക്യാപ്റ്റൻ പാർഥിവ് പട്ടേൽ. മത്സരം നടന്ന പിച്ച് രഞ്ജി ട്രോഫി ക്യാർട്ടർ ഫൈനലിന് യോജിച്ചതല്ലെന്ന് പാർഥിവ് പറഞ്ഞു. പിച്ചിന്റെ സ്വഭാവം എല്ലാവരും കണ്ടതാണ് ഇക്കാര്യത്തിൽ മാച്ച് റഫറിക്ക് പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഗുജറാത്ത് ക്യാപ്റ്റൻ വ്യക്തമാക്കി. പേസർമാർക്ക് പിന്തുണ നൽകിയ പിച്ചിൽ ബാറ്റിങ് ദുഷ്കരമായിരുന്നു. ആദ്യ ദിനം മുതൽ തന്നെ പേസ് ബൗളർമാരുടെ പറുദീസയായി മാറിയ കൃഷ്ണഗിരിയിൽ ബേസിൽ തമ്പി രണ്ടാം ഇന്നിങ്സിൽ അഞ്ചും സന്ദീപ് വാര്യർ നാലും വിക്കറ്റ് വീഴ്ത്തി. ഇരുവരും ചേർന്ന് രണ്ട് ഇന്നിങ്സുകളിലുമായി നേടിയത് എട്ടു വിക്കറ്റുകളാണ്. രണ്ടാം ഇന്നിങ്സിൽ ഗുജറാത്തിനെ വെറും 81 റൺസിന് പുറത്താക്കിയാണ് കേരളം വിജയം ആഘോഷിച്ചത്. Content Highlights: parthiv patel alleges on krishnagiri pitch
from mathrubhumi.latestnews.rssfeed http://bit.ly/2Hi2usn
via
IFTTT
No comments:
Post a Comment