ഫോണുകള്‍ സൈലന്റ് മോഡില്‍, ഹിമാലയ താഴ് വരയിലെ ഗ്രാമങ്ങള്‍ 42 ദിവസം നിശബ്ദതയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

ഫോണുകള്‍ സൈലന്റ് മോഡില്‍, ഹിമാലയ താഴ് വരയിലെ ഗ്രാമങ്ങള്‍ 42 ദിവസം നിശബ്ദതയില്‍

ഷിംല: എല്ലാ വർഷവും ശിശിരകാലത്ത് 42 ദിവസം നിശ്ശബ്ദതയിൽ ജീവിക്കുന്ന കുറേ ഗ്രാമങ്ങളുണ്ട് ഹിമാലയത്തിന്റെ താഴ്വരയിൽ, ഹിമാചൽ പ്രദേശിൽ. എല്ലാ വർഷവും മകരസംക്രാന്തി ദിവസം നിശ്ശബ്ദതയിലേക്ക് കൂപ്പുകുത്തുന്ന ഈ ഗ്രാമങ്ങൾ പിന്നീട് ശബ്ദമുഖരിതമാകുന്നത് മാഘമാസത്തിന്റെ അവസാനിക്കുമ്പോൾ മാത്രമാണ്. 42 ദിവസം നിശ്ശബ്ദത പാലിക്കുക എന്ന ആചാരത്തിനു പിന്നിൽ ഒരു ഐതീഹ്യമുണ്ട്. അതേക്കുറിച്ച് വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്യുന്നതിങ്ങനെ: ഭൂമിയിൽനിന്ന് സ്വർഗത്തിലേക്ക് മടങ്ങിയ ദൈവങ്ങൾ ധ്യാനനിമഗ്നരായിരിക്കുന്ന സമയമാണിത്. ഭൂമിയിൽനിന്നുള്ള ശബ്ദം അവരുടെ ധ്യാനത്തിന് ഭംഗം വരുത്തും. അങ്ങനെ സംഭവിച്ചാൽ ദൈവങ്ങൾക്ക് കോപം വരും. അത് പ്രദേശത്തു താമസിക്കുന്ന ജനങ്ങൾക്കും അവരുടെ മൃഗസമ്പത്തിനും വിളകൾക്കും ദൗർഭാഗ്യത്തിന് കാരണമാവുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാനാണ് ഗ്രാമങ്ങൾ നിശ്ശബ്ദത പാലിക്കുന്നത്. മാഘമാസത്തിൽ നിശ്ശബ്ദത പാലിക്കുന്ന ആചാരം നൂറ്റാണ്ടുകളായി പിന്തുടർന്നു വരികയാണെന്ന് കുളു ജില്ലയിലെ ഗോഷൽ ഗ്രാമവാസിയായ ശ്യാം ഠാക്കൂർ പറയുന്നു. ഈ സമയത്ത് സംഗീതം കേൾക്കുകയോ ടിവി കാണുകയോ ഇല്ല. കൃഷിപ്പണി പോലും നിർത്തിവെയ്ക്കും. ശബ്ദമുണ്ടാക്കാൻ സന്ദർശകരെ പോലും അനുവദിക്കാറില്ല. നിശ്ശബ്ദതയുടെ ആചാരം മുൻഗാമികളിൽനിന്നാണ് ലഭിച്ചത്- ശ്യാം കൂട്ടിച്ചേർക്കുന്നു. മൊബൈലുകളും ലാൻഡ്ലൈൻ ഫോണുകളും ഇക്കാലയളവിൽ സൈലന്റ് മോഡിലാക്കാറുണ്ട്. Representative image. Photo: Twitter/ANI ഇക്കുറി ഗ്രാമങ്ങളിലെ നിശ്ശബ്ദത അവസാനിക്കുന്നത് ഫെബ്രുവരി 25നാണ്. ഗോഷാലിനെ കൂടാതെ സോലാങ്, കോത്തി, ബുറുവ, മാജ്ഹച്ച്, പൽചാൻ എന്നീ ഗ്രാമങ്ങളും 42 ദിവസം നിശ്ശബ്ദത പാലിക്കുകയെന്ന ആചാരം പിന്തുടരുന്നുണ്ട്. content highlights:himachal pradesh villages go silent for 42 days in every year


from mathrubhumi.latestnews.rssfeed http://bit.ly/2AOxsms
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages