കൊച്ചി: ആദ്യം പോയ ബോട്ടില്‍ ഭാര്യമാരേയും മക്കളെയും കയറ്റിവിട്ട ശേഷം അടുത്ത ബോട്ടില്‍ പിന്നാലെ പോകാന്‍ കാത്തിരിക്കുമ്പോഴായിരുന്നു ദീപക്കും പ്രഭുവും കസ്റ്റഡിയിലായത്. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം നാടുവിടാന്‍ തീരുമാനിച്ച് എത്തിയ ഡല്‍ഹി അംബേദ്ക്കര്‍ നഗറിലെ ദീപക്കും (39) ഇയാളുടെ കൂട്ടാളി പ്രഭു ദണ്ഡപാണി (31) എന്നിവർ ഡൽഹിയിൽ ബുധനാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലായത്.
മുനമ്പത്തു നിന്നുള്ള അനധികൃത കുടിയേറ്റത്തിനു ശ്രമിച്ചു പണമില്ലാത്തതിനാലായിരുന്നു ഇരുവര്‍ക്കും മടങ്ങേണ്ടി വന്നത്. ജനുവരി 12ന് പുലർച്ചെ മുനമ്പത്തുനിന്നു പുറപ്പെട്ട ബോട്ടിൽ ഓസ്ട്രേലിയയ്ക്ക് പോകാന്‍ അഞ്ചു ലക്ഷമായിരുന്നു മനുഷ്യക്കടത്ത് റാക്കറ്റ് ചോദിച്ചത്. എന്നാല്‍ ദീപക്കിന് നല്‍കാനായത് മൂന്ന് ലക്ഷം രൂപ മാത്രമായിരുന്നു. രണ്ടുലക്ഷം കൂടി കൊടുക്കാന്‍ കഴിയാതായാതോടെയാണ് ദീപകിനും പ്രഭുവിനും മടങ്ങേണ്ടി വന്നത്.
തക്കല ശ്രീകാന്തൻ, തിരുവള്ളൂർ രവി, സെൽവം എന്നിവരാണു ഇവരിൽനിന്നു പണം വാങ്ങിയത്. നിയമവിരുദ്ധമായാണ് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം പിടിയിലായവർക്കോ സംഘത്തിലുള്ളവർക്കോ അറിയില്ല. പണം നല്‍കിയാല്‍ അടുത്ത യാത്രയില്‍ പോകാമെന്ന ഉറപ്പിലാണ് ഇവര്‍ മടങ്ങിയതെന്നാണ് വിവരം. അതേസമയം ഇവര്‍ ഭാര്യമാരേയും മക്കളെയും മുനമ്പത്തെ ദേവമാതാ ബോട്ടില്‍ കയറ്റിവിട്ടിരുന്നു.
കേസിൽ ബോട്ടുടമ അനിൽകുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ശ്രീകാന്തനെയോ സെല്‍വത്തെയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇരുവരും ബോട്ടില്‍ പോയ സംഘത്തിനൊപ്പം പോയിരിക്കാമെന്നാണ് കരുതുന്നത്. മനുഷ്യക്കടത്ത് റാക്കറ്റിനൊപ്പം അവയവക്കടത്ത് റാക്കറ്റും പ്രവര്‍ത്തിക്കുന്നതായി സംശയം ഉയരുന്നുണ്ട്. മനുഷ്യക്കടത്ത് റാക്കറ്റ് ചോദിക്കുന്ന പണം നല്‍കാന്‍ സാമ്പത്തിക ശേഷിയില്ലാത്തവര്‍ അവയവ വില്‍പ്പന നടത്തുന്ന റാക്കറ്റിന്റെ വലിയിലേക്കാണ് വഴുതി വീഴുന്നത്. ആവശ്യപ്പെട്ട പണം നല്‍കാന്‍ അവയവ റാക്കറ്റ് തയ്യാറാകുന്നതോടെ പലരും ഇവര്‍ക്കും വിധേയരാകുന്നുണ്ട്. ബോട്ടിൽ കയറാൻ കഴിയാതെ ന്യൂഡൽഹിക്കു മടങ്ങിയവർക്കൊപ്പം അവയവ റാക്കറ്റിന്റെ ഏജന്റുമാരുമുണ്ട്.
മനുഷ്യക്കടത്തിൽ വിദേശത്തേക്കു കടന്നതായി സംശയിക്കുന്നവരുടെ ഡൽഹിയിലെ വീടുകളിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഓസ്‌ട്രേലിയയിലേക്കു കടന്നെന്നു സംശയിക്കുന്ന വിഷ്ണുകുമാറിന്റേതടക്കമുള്ള വീടുകളിലാണു തിരച്ചിൽ നടത്തിയത്. കസ്റ്റഡിയില്‍ എടുത്ത ദീപക്കിനെയും പ്രഭുവിനെയും ചോദ്യം ചെയ്തെങ്കിലും കൂടുതൽ തെളിവെടുപ്പിനായി ഇന്നു കൊച്ചിയിലെത്തിക്കും. സംഘം ഓസ്ട്രേലിയയ്ക്ക് പോയെന്നും ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിക്ക് മുനമ്പത്തു നിന്നും തിരിച്ച സംഘത്തില്‍ 230 പേരുണ്ടെന്നും വിവരം നല്‍കിയത് ഇവരായിരുന്നു.
ജനുവരി 12 ന് രാവിലെ യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. മുനമ്പം ഹാർബറിന് സമീപം ബോട്ട് ജെട്ടിയോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കൂടിക്കിടക്കുന്നതായി നാട്ടുകാര്‍ ശ്രദ്ധിച്ചു.
പൊലീസ് സ്ഥലത്തെത്തി ബാഗുകൾ പരിശോധിച്ചപ്പോൾ ഉണക്കിയ പഴവർഗങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം, ഫോട്ടോകൾ, ഡൽഹിയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകൾ, കുട്ടികളുടെ കളിക്കോപ്പുകൾ തുടങ്ങിയവ കണ്ടെത്തി. ബാഗുകള്‍ വിമാനത്തിൽ നിന്ന് വീണതാണെന്ന അഭ്യൂഹം പരന്നെങ്കിലും തുടർന്ന് നടത്തിയ അനേഷണത്തിലാണ് മനുഷ്യക്കടത്ത് സ്ഥിരീകരിച്ചത്.
from mangalam.com http://bit.ly/2HlvxeO
via IFTTT
No comments:
Post a Comment