പട്ടികയില്‍ തെറ്റും പിഴവുകളും, ഒത്തുനോക്കാന്‍ പറ്റിയില്ല ; പരസ്പരം പഴിചാരി പോലീസും നിയമവകുപ്പും ; പുതിയ പട്ടിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

പട്ടികയില്‍ തെറ്റും പിഴവുകളും, ഒത്തുനോക്കാന്‍ പറ്റിയില്ല ; പരസ്പരം പഴിചാരി പോലീസും നിയമവകുപ്പും ; പുതിയ പട്ടിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പട്ടികയില്‍ തെറ്റും പിഴവുകളും കടന്നുകൂടി വകുപ്പുകള്‍ പരസ്പരം പഴിചാരാന്‍ തുടങ്ങിയതോടെ പുതിയ പട്ടിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പട്ടികയില്‍ ആള്‍ക്കാരുടെ പ്രായവും ലിംഗവും വരെ തെറ്റിപ്പോയ സാഹചര്യത്തിലാണ് പുതിയ പട്ടിക വരുന്നത്. അതേസമയം പട്ടികയിലുണ്ടായത് സാങ്കേതികമായ തകരാറുകളാണെന്നും വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കെടുത്താണ് തയ്യാറാക്കിയതെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.

പട്ടികയിലെ പ്രായവും തിരിച്ചറിയല്‍ രേഖകളിലെ പ്രായവും വ്യത്യസ്തമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പട്ടികയിലെ ചിലര്‍ പുരുഷന്മാരാണെന്ന വിവരവും പുറത്തുവന്നിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മന്ത്രിയും പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയതാണെന്ന് പറഞ്ഞ് കൈ കഴുകിയിരുന്നു. സുപ്രീംകോടതി പോലുള്ള ഉന്നത സ്ഥാപനങ്ങളില്‍ സമര്‍പ്പിച്ച പട്ടികയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഇതോടെ സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ കഴിയാത്ത സ്ഥിതിയാണ്.

ഇതോടെ കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തി പുതിയ പട്ടിക തയ്യാറാക്കാനും കോടതി ആവശ്യപ്പെടുമ്പോള്‍ അത് സമര്‍പ്പിക്കാനുമാണ് തീരുമാനം. തീര്‍ഥാടകര്‍ നല്‍കിയ വിവരങ്ങള്‍ മാത്രമാണ് പ്രായവും ലിംഗവും സംബന്ധിച്ച് സര്‍ക്കാരിന്റെ കയ്യിലുള്ളത്. ഇതുപയോഗിച്ചുള്ള പട്ടികയാണ് പോലീസ് തയ്യാറാക്കിയത്. രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് വയസ്സും ലിംഗവും രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തിരിച്ചറിയല്‍ രേഖകളുമായി ഈ വിവരങ്ങള്‍ ഒത്തുനോക്കി ഉറപ്പാക്കാതിരുന്നതാണ് തിരിച്ചടിയായി മാറിയത്.

വിര്‍ച്വല്‍ ക്യൂവിനെ ആശ്രയിച്ച് നവംബര്‍16 മുതല്‍ 16 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 8.2 ലക്ഷം പേര്‍ ദര്‍ശനം നടത്തി 7564 പേര്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ്. 51 പേര്‍ തടസ്സങ്ങളൊന്നുമില്ലാതെ ദര്‍ശനം നടത്തിയെന്നാണ് സര്‍ക്കാര്‍ പട്ടികയില്‍ വ്യക്തമാക്കിയിരുന്നത്. അതേസമയം പട്ടികയിലെ പിഴവുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം ആവശ്യപ്പെട്ടതോടെ പോലീസ്, നിയമ വകുപ്പുകള്‍ പരസ്പരം പഴിചാരുകയാണ്.

കോടതിയില്‍ നേരിട്ട് നല്‍കാനല്ല ലിസ്റ്റ് കൊടുത്തതെന്ന് പൊലീസ് നല്‍കിയ മറുപടി. ബിന്ദുവും കനക ദുര്‍ഗയും അല്ലാതെ മറ്റാരെങ്കിലും കയറിയോ എന്ന ചോദ്യം കോടതി ഉന്നയിച്ചാല്‍ മാത്രം നല്‍കാനായിരുന്നു പട്ടിക. വിര്‍ച്വല്‍ ക്യൂവില്‍ റജിസ്റ്റര്‍ ചെയ്ത് പമ്പയില്‍ വന്ന് പാസ്സ് വാങ്ങിപ്പോയ ആളുകളുടെ കണക്കാണ് നല്‍കിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഉത്തരവാദിത്തത്തോടെ പൊലീസ് തന്ന പട്ടിക ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് കോടതിയില്‍ കൊടുക്കാന്‍ തീരുമാനിച്ചത്. ലിസ്റ്റിന്റെ ആധികാരികതയില്‍ സംശയം ഉണ്ടെന്ന് ആരും പറഞ്ഞില്ലെന്നും നിയമവകുപ്പ് പറയുന്നു.

ഡല്‍ഹിയിലെ ഓഫീസില്‍ നിന്ന് ചോര്‍ന്നു ഇത് എങ്ങിനെ ചോര്‍ന്നു എന്നും സര്‍ക്കാരിനെ വിഷമിപ്പിക്കുന്നു. സര്‍ക്കാരിന് യുവതികളുടെ പട്ടികയില്‍ ആശയക്കുഴപ്പമില്ലെന്നാണ് ഇപ്പോഴും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഒരു പട്ടിക കൊടുത്തെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് തന്നെയാണെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കുന്നു. പട്ടികയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും ദേവസ്വംബോര്‍ഡിന് എത്ര സ്ത്രീകള്‍ കയറിയെന്നറിയില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറും വ്യക്തമാക്കുന്നു.



from mangalam.com http://bit.ly/2RDCHzy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages