കൊല്ലം: കേരളത്തിലെ ബി.ജെ.പി. തിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ പൂർണമായും ആർ.എസ്.എസ്. നിയന്ത്രിക്കും. പ്രചാരണവും അവർ ഏകോപിപ്പിക്കും. 20 മണ്ഡലങ്ങളിലും ആർ.എസ്.എസ്. നിയമിക്കുന്ന ഒരു സംയോജകനും ഒരു സഹസംയോജകനും ഉണ്ടാകും. നിയമസഭാ മണ്ഡലതലത്തിലും പഞ്ചായത്ത് തലത്തിലും ഇതേ മാതൃകയിൽ ആർ.എസ്.എസ്. നേതാക്കൾക്ക് ചുമതല നൽകും. ബി.ജെ.പി. എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കുന്ന അഞ്ചിടങ്ങളിൽ മുതിർന്ന ആർ.എസ്.എസ്. നേതാക്കൾക്കാണ് ചുമതല. പ്രസാദ് ബാബു (തിരുവനന്തപുരം), സുദർശനൻ (ആറ്റിങ്ങൽ), കെ.ബി. ശ്രീകുമാർ (പത്തനംതിട്ട), എ. വിനോദ് (തൃശ്ശൂർ), ഉണ്ണികൃഷ്ണൻ (പാലക്കാട്) എന്നിവരാണ് ചുമതലക്കാർ. സാമ്പത്തിക കാര്യങ്ങളും ആർ.എസ്.എസ്. നിയന്ത്രണത്തിലാണ്. അഞ്ചു ബൂത്തുകൾ ചേർത്ത് രൂപവത്കരിച്ച ഓരോ 'ശക്തികേന്ദ്ര'ങ്ങൾക്കും ഒരു മുഴുവൻസമയ പ്രവർത്തകനെ നിയമിക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, നിരീക്ഷിക്കുക, നേതൃത്വത്തിന് റിപ്പോർട്ട് ചെയ്യുക എന്നിവയാണ് ചുമതല. പാർലമെന്റ് മണ്ഡലം ചുമതലക്കാരുടെ നേതൃത്വത്തിൽ അവലോകന-ആലോചനാ യോഗങ്ങൾ തുടങ്ങി. മുഴുവൻസമയ പ്രവർത്തകർക്കുള്ള പരിശീലന ക്യാമ്പ് ഈ മാസമാദ്യം എറണാകുളത്ത് നടന്നു. മുതിർന്ന ആർ.എസ്.എസ്. നേതാക്കളാണ് ക്ലാസ് എടുത്തത്. പിന്നീട് ന്യൂഡൽഹിയിലും ഇവർക്ക് ക്ലാസ് ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇതിൽ പങ്കെടുത്തു. Content Highlights:Kollam Loksabha Election BJP Campaign by RSS cadres
from mathrubhumi.latestnews.rssfeed http://bit.ly/2G17boc
via
IFTTT
No comments:
Post a Comment