മക്കളോട് സ്‌നേഹമുള്ള മാതാപിതാക്കൾ മോദിക്ക് വോട്ടുചെയ്യരുതെന്ന് കെജ് രിവാള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 29, 2019

മക്കളോട് സ്‌നേഹമുള്ള മാതാപിതാക്കൾ മോദിക്ക് വോട്ടുചെയ്യരുതെന്ന് കെജ് രിവാള്‍

ന്യൂഡൽഹി: "നിങ്ങളുടെകുട്ടികളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ തിരഞ്ഞെടുക്കൂ, മറിച്ച് കുട്ടികളോട് സ്നേഹമില്ലെങ്കിൽ നിങ്ങൾ മോദിജിക്ക് വോട്ടു ചെയ്യൂ." ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ 11,000 പുതിയ ക്ലാസ്മുറികൾ നിർമിക്കാനുള്ള പദ്ധതിയുടെ ശിലാസ്ഥാപനചടങ്ങിൽ പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ആം ആദ്മിക്കുവേണ്ടി ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് പ്രചരണ പരാമർശം നടത്തിയത്. കെജ് രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സർവോദയ കന്യ വിദ്യാലയത്തിൽ തിങ്കളാഴ്ചനടന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു. കുട്ടികൾക്കു വേണ്ടി മോദിജി ഇതുവരെ ഒരു സ്കൂളോ ക്ലാസ് മുറിയോ പണികഴിപ്പിച്ചിട്ടില്ലെന്ന് കെജ്രി വാൾ കൂട്ടിച്ചേർത്തു. മക്കളോടാണോ പ്രധാനമന്ത്രിയോടാണോ കൂടുതൽ സ്നേഹമെന്ന് മനീഷ് സിസോദിയയും പ്രസംഗത്തിനിടെ ചോദിച്ചു. എഎപിയെ തിരഞ്ഞെടുത്തില്ലായിരുന്നില്ലെങ്കിൽ ജനങ്ങൾക്കു വേണ്ടിപ്രവർത്തിക്കാൻ തങ്ങൾക്ക് കഴിയുമായിരുന്നില്ലെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. രാജ്യത്തൊട്ടാകെ ആരാധനാലയങ്ങളുടെ പേരിൽ അക്രമങ്ങൾ അരങ്ങേറുന്നുവെങ്കിലും ഡൽഹിസർക്കാരിന്റെ പ്രവർത്തനങ്ങളിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് വിദ്യാഭ്യാസ മേഖലയുടെ ഉന്നമനമാണെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. മോദിയോടാണോ നിങ്ങളോടാണോ മാതാപിതാക്കൾക്ക് കൂടുതലിഷ്ടമെന്ന്വീട്ടിലെത്തിയാൽ ചോദിക്കണമെന്ന് സിസോദിയ കുട്ടികളോട് ആവശ്യപ്പെട്ടു. കുട്ടികളോടാണ് ഇഷ്ടമെന്ന് പറഞ്ഞാൽ അവർക്ക് വേണ്ടി സ്കൂളുകൾ പണി കഴിപ്പിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടാനും സിസോദിയ കുട്ടികളോട് പറഞ്ഞു. ഡൽഹിയിൽ നാലു വർഷത്തെ ഭരണത്തിനിടയിൽ 21,000 ക്ലാസ് മുറികൾ എഎപി സർക്കാർ പണികഴിപ്പിച്ചതായി കെജ്രിവാൾ പറഞ്ഞു. തിങ്കളാഴ്ച ആരംഭിച്ച പുതിയ ക്ലാസ്മുറികളുടെ നിർമാണം ഈ വർഷാവസാനം പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി സർക്കാരിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളെ കെജ്രിവാൾ വിമർശിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വികസനപ്രവർത്തങ്ങൾ തുടരുന്നതിന് ആംആദ്മി സർക്കാരിനെ തന്നെ തിരഞ്ഞെടുക്കണമെന്നും കെജ്രിവാൾ ഓർമിപ്പിച്ചു. മറ്റാരെങ്കിലും അധികാരത്തെത്തിയാൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ കല്യാണചടങ്ങുകൾ പോലെയുള്ളവയ്ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. Content Highlights: Kejriwal Takes Lok Sabha Battle to Classrooms, Narendra Modi


from mathrubhumi.latestnews.rssfeed http://bit.ly/2HAVqXW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages