ഉറച്ചമനസ്സിന്റെ ഉടമയായിരുന്നു ജോർജ് ഫെർണാണ്ടസ് എന്ന രാഷ്ട്രീയ കുലപതി. സാധാരണ രാഷ്ട്രീയക്കാർ വച്ചുപുലർത്താൻ മടിക്കുന്ന വികസനവീക്ഷണം പുലർത്തിയ വ്യക്തിത്വം. മൊറാർജി ദേശായി, വി പി സിങ്, വാജ്പേയി എന്നീ മന്ത്രിസഭകളിലെ അംഗമായിരുന്നു. ട്രേഡ് യൂണിയൻ രംഗത്തുനിന്ന് കേന്ദ്രമന്ത്രിപദത്തിലേക്കുള്ളതായിരുന്നു ജോർജ് ഫെർണാണ്ടസിന്റെ യാത്ര. മികച്ച രാഷ്ട്രീയപ്രവർത്തകനും മന്ത്രിയുമായിരുന്ന ഫെർണാണ്ടസിന്റെ യാത്ര, പക്ഷെ കാർഗിൽ യുദ്ധത്തിൽ മരിച്ച സൈനികർക്ക് ശവപ്പെട്ടി വാങ്ങിയതിൽ അഴിമതി നടത്തിയെന്ന തെഹൽക്കയുടെ വെളിപ്പെടുത്തലിനെ തുടർന്ന് അസ്തമിക്കാൻ ആരംഭിച്ചു. രാഷ്ട്രീയചാതുര്യവും വികസനവീക്ഷണവുമുണ്ടായിരുന്ന ജോർജ് ഫെർണാണ്ടസിന്റെ ആശയമായിരുന്നു കൊങ്കൺ റെയിൽവേ. വി പി സിങ് മന്ത്രിസഭയിൽ(1989-90) റെയിൽവേ മന്ത്രിയായിരിക്കേയായിരുന്നു ഇത്. കൊങ്കൺ റെയിൽവേ നിലവിൽ വരുന്നതിനു മുമ്പ് ദക്ഷിണേന്ത്യയിലെ പ്രധാന തുറമുഖ നഗരങ്ങളായ മാംഗ്ലൂരും മുംബൈയും തമ്മിൽ റെയിൽവേ കണക്ടിവിറ്റി ഉണ്ടായിരുന്നില്ല. എന്നാൽ കൊങ്കൺ റെയിൽവേ യാഥാർഥ്യമായതോടെ ഈ പ്രശ്നത്തിന് പരിഹാരമാവുകയായിരുന്നു. 1998ൽ അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിൽ ജോർജ് ഫെർണാണ്ടസ് പ്രതിരോധമന്ത്രിയായിരിക്കെയാണ് പൊഖ്റാൻ ആണവ പരീക്ഷണം നടക്കുന്നത്. ഇന്ത്യ ആണവശക്തിയായി മാറുന്നുവെന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്.1999മേയ് മുതൽ ജൂലായ് വരെ നടന്ന കാർഗിൽ യുദ്ധസമയത്ത് പ്രതിരോധമന്ത്രിപദം വഹിച്ചിരുന്നത് ജോർജ് ഫെർണാണ്ടസ് ആയിരുന്നു. അഗ്നി രണ്ട് മിസൈൽ വിക്ഷേപണ വേളയിൽ ജോർജ് ഫെർണാണ്ടസും എ പി ജെ അബ്ദുൾ കലാമും. (ഫയൽചിത്രം) 1946ൽ അച്ചൻ പട്ടത്തിന് പഠിക്കാൻ സെമിനാരിയിൽ ചേർന്നിടത്ത് നിന്നാണ് ആ വഴിവിട്ട് തൊഴിലാളികളുടെ അവകാശങ്ങൾക്കായി അവരെ സംഘടിപ്പിക്കാൻ ജോർജ് ഫെർണാണ്ടസ് തീരുമാനിച്ചിറങ്ങുന്നത്. പഠനം പാതിവഴി നിർത്തിയതിനെക്കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്ഇങ്ങനെ;പിതാവ് ആഗ്രഹിച്ചത് വക്കീലാകണമെന്നായിരുന്നു. എന്നാൽ അത് വേണ്ടെന്ന് വച്ചായിരുന്നു സെമിനാരിയിൽ ചേർന്നത്. പതിനാറാം വയസ്സിൽ ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്സ് സെമിനാരിയിലായിരുന്നു വൈദിക പഠനം.രണ്ടര വർഷം തത്വശാസ്ത്രം പഠിച്ചു. 19 ാം വയസ്സിൽ സെമിനാരി വിട്ടു. ബാംഗ്ലൂരിൽ നിന്ന് മുംബൈയിലെത്തി. മുംബൈയിലെ ടാക്സി, റെയിൽവേ തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ടായിരുന്നു ട്രേഡ് യൂണിയൻ രംഗത്തെ പ്രവർത്തനം ആരംഭിച്ചത്. മുംബൈയെ നിശ്ചലമാക്കിയ സമരപരമ്പരകൾക്ക് അദ്ദേഹം നേതൃത്വം നൽകി. 1974ൽ ജോർജ് ഫെർണാണ്ടസ് നേതൃത്വം നൽകിയ ഓൾ ഇന്ത്യ റെയിൽവേ സ്ട്രൈ്ക്ക് ഇന്ത്യയെ അക്ഷരാർഥത്തിൽ നിശ്ചലമാക്കി. ഇന്ത്യ ട്രെഡ് യൂണിയൻ രംഗം ഏപ്പോഴും സ്മരിക്കുന്ന പേരാണ് ജോർജ് ഫെർണാണ്ടസിന്റേത്. സോഷ്യലിസ്റ്റ് ആശയങ്ങളുടെ ലോകത്ത് വിളങ്ങി നിന്നിടത്ത് നിന്നാണ് അദ്ദേഹം ബിജെപി സഖ്യത്തിലേക്ക് ചേക്കേറിയത്. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടങ്ങൾ, നീണ്ട ജയിൽവാസം,ഒളിവുജീവിതം-സംഭവബഹുലമായിരുന്നു ഫെർണാണ്ടസിന്റെ രാഷ്ട്രീയജീവിതം. 1975 അടിയന്തരാവസ്ഥയുടെ കാലത്ത് ജോർജ് ഫെർണാണ്ടസ് അറസ്റ്റിലായി. റെയിൽവേ ട്രാക്കുകളിലും സർക്കാർ സ്ഥാപനങ്ങളും ബോംബ് സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു(ബറോഡ ഡൈനാമൈറ്റ് ഗൂഢാലോചന)വെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. മംഗലാപുരത്ത് ജനിച്ച് മുംബൈ തൊഴിലാളി നേതാവായി പോരാടിയ ഫെർണാണ്ടസ് ബിഹാറിലെ മുസാഫർപൂരിൽ ജനവിധി തേടിയത് ജയിലിൽ കിടന്നുകൊണ്ടായിരുന്നു. വൻ ഭൂരിപക്ഷത്തോടെയായിരുന്നു വിജയം. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തോടെ നായകപരിവേഷത്തോടെയാണ് 77ലെ മൊറാർജി ദേശായി മന്ത്രിസഭയിൽ അദ്ദേഹം മന്ത്രിയാകുന്നത്. സിയാച്ചിൻ സന്ദർശന വേളയിൽനിന്ന്. (ഫയൽ ഫോട്ടോ: എ എഫ് പി) 2004ൽ തെഹൽക്ക വെളിപ്പെടുത്തലോടെയാണ് ജോർജ് ഫെർണാണ്ടസ് എന്ന രാഷ്ട്രീയ അതികായന്റെ അസ്തമനം ആരംഭിക്കുന്നത്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ശവപ്പെട്ടി വാങ്ങിയതിൽ അഴിമതി നടന്നുവെന്നായിരുന്നു വെളിപ്പെടുത്തൽ. വിഷയത്തെ കുറിച്ച് അന്വേഷിക്കാനായി രണ്ട് അന്വേഷണക്കമ്മീഷനുകൾ രൂപവത്കരിക്കപ്പെട്ടു. തുടർന്ന് 2004 മേയ് 22ന് അദ്ദേഹം രാജിവെച്ചു. content highlights:former union minister george fernandes passed away, george fernandes
from mathrubhumi.latestnews.rssfeed http://bit.ly/2SeChiG
via
IFTTT
No comments:
Post a Comment