രാഷ്ട്രീയ ബോധത്തിലെ ജനമറവി എപ്പോഴുംകൂടുതലാണ് പക്ഷെ ജോർജ്ഫെർണാണ്ടസിന്റെ കാര്യത്തിൽ ആ മറവി വളരെ കൂടുതലായിരുന്നു. ഇല്ലായിരുന്നെങ്കിൽ മരണ സമയത്ത് മാത്രം ഓർമ്മിപ്പിക്കപ്പെടുന്ന രീതിയിൽ ആ വ്യക്തി പ്രഭാവം ഒതുക്കപ്പെടുമായിരുന്നില്ല. മംഗലാപുരത്ത് ജനിച്ച് മുബൈയിൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച ജോർജ്ഫെർണാണ്ടസ് തൊഴിലാളി സംഘാടകനായാണ് വളരുന്നതും രാഷ്ട്രീയത്തിൽ പിടിമുറുക്കുന്നതും.1.5ലക്ഷം മുൻസിപ്പൽ തൊഴിലാളികളും ടാക്സി ഡ്രൈവർമാരും എന്നും ഒരു വിളിക്കപ്പുറത്തുണ്ടായിരുന്നഅദ്ദേഹം ഒന്നു ഞൊടിച്ചാൽ മുബൈ സ്തംഭിക്കുമായിരുന്നു. അഞ്ച് പതിറ്റാണ്ടോളമാണ് രാജ്യത്തെ സാധാരണ തൊഴിലാളികളുടെ ക്ഷേമത്തിനായി അദ്ദേഹം തന്റെ ജീവിതം മാറ്റിവെച്ചത്. തന്റെ വസ്ത്രധാരണത്തിൽ വരെ അദ്ദേഹത്തിന്റെ ലാളിത്യം ദർശിക്കാമായിരുന്നു. ഖദർ ജുബ്ബ ആയിരുന്നു വേഷം 1967ലെ ലോക്സഭാ തിരഞ്ഞെടുപ്പോടുകൂടിയാണ് ഫെർണാണ്ടസ് ദേശീയ മുഖമായി വളരുന്നത്. കോൺഗ്രസ്സിലെഎസ് കെ പാട്ടീലിനെപ്പോലൊരു നേതാവിനെ തോൽപിച്ചു കൊണ്ടുള്ള പാർലമെന്റ് പ്രവേശനം അദ്ദേഹത്ത ദേശീയ അധികാര രാഷ്ട്രീയത്തിലെ അതികായനാക്കി. എവിടെച്ചെന്നാലും ആ കാലഘട്ടങ്ങളിൽ അദ്ദേഹത്തിനു ചുറ്റും ആൾക്കൂട്ടം ഇരമ്പുമായിരുന്നു. വെറും പ്രശസ്തിക്കു വേണ്ടിയുള്ള ആയുധമായല്ല ജനങ്ങളുമായുള്ള ബന്ധത്തെ അദ്ദേഹം കണ്ടത്. കൃത്യമായും ആത്മാർഥമായുംഅദ്ദേഹം സാധാരണ തൊഴിലാളികളുടെ കാര്യത്തിൽ ഇടപെട്ടു. 1974ലെ റെയിൽസമരത്തിൽ റെയിൽവേ ട്രാക്കിലിറങ്ങി തീവണ്ടി തടഞ്ഞ ഫെർണാണ്ടസ് തൊഴിലാളികളുടെ ഹീറോ ആയിരുന്നു. അതിന്റെ പേരിൽ പോലീസിന്റെ ക്രൂരർദ്ദനത്തിനിരയായെങ്കിലും തന്റെ മനസ്സിലെ ആളി കൂടുതൽ കത്തിച്ച് ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹം കൂടുതൽ ജ്വലിക്കുക മാത്രമേ ചെയ്തുള്ളൂ. ആ തീയാണ് അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെയുള്ള അഗ്നിയായി ജ്വലിച്ചതും. അടിയന്തരാവസ്ഥയെ നേരിടാനുള്ള ബറോഡ ഡൈനാമൈറ്റ് കേസിൽ(സർക്കാർ സ്ഥാപനങ്ങളും റെയിൽവേട്രാക്കും ബോംബ് വെച്ച് തകർക്കനുള്ള പദ്ധതി) അകപ്പെട്ട് രണ്ട് വർഷത്തോളമാണ് അദ്ദേഹം ജയിലിൽ കിടന്നത്. എന്നാൽ ആ ജയിൽവാസം സിനിമയെ വെല്ലുന്ന ട്വിസ്റ്റിലേക്കാണ് നീങ്ങിയതെന്നു മാത്രം. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള ലോക്സഭാ തിരഞ്ഞെടുപ്പു വേളയിലും അദ്ദേഹം ജയിലിൽ തന്നെയായിരുന്നു. എന്നാൽ ജയിലിൽ കിടന്നു കൊണ്ട് തിരഞ്ഞടുപ്പിൽ മത്സരിച്ചു. വൻ ഭൂരിപക്ഷത്തോടെയാണ് മുസ്സഫർപുരിൽ നിന്ന് അദ്ദേഹം വിജയിച്ചത്. ഭരണം നഷ്ടപ്പെട്ടെങ്കിലും ജയിലിൽ കിടന്ന് കൊണ്ട് ജോർജ്ഫെർണാണ്ടസ് നേടിയ വിജയമായിരുന്നു ഇന്ദിരയ്ക്കുണ്ടാക്കിയ ഏറ്റവും കനത്ത ആഘാതവും. ജനതാ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായ അദ്ദേഹം കൊക്കകോളയ്ക്കെതിരെ നടപടിയെടുത്തുകൊണ്ട് തന്റെ സോഷ്യലിസ്റ്റ് മുഖം കൂടുതൽ മിനുക്കി. 1977 പോലൊരു കാലത്ത് ഒരു അന്താരാഷ്ട്ര ഭീമനെതിരേ ഇത്തരത്തിലൊരു നീക്കം നടത്തുന്നതിന് ചെറിയ ധൈര്യവും നിലപാടും മാത്രം പോര. ജനമനസ്സിൽ ഫെർണാണ്ടസ് വാനോളം ഉയരുകയായിരുന്നു. 1989ലെ വിപി സിങ് കാബിനറ്റിൽ റെയിൽവേ മന്ത്രിയായിരുന്നു. മന്ത്രിസ്ഥാനം ഏറ്റെടുത്ത അദ്ദേഹം കൊങ്കൺ റെയിൽവേ കൊണ്ടു വന്ന്ആ വകുപ്പിന്റെ ചരിത്രത്തിലും തന്റെ കയ്യൊപ്പു ചാർത്തി. പട്ടാളക്കാരുടെ ക്ഷേമ പ്രവർത്തനങ്ങളിൽ ഏറ്റവും അധികം ശ്രദ്ധ ചെലുത്തിയ പ്രതിരോധ മന്ത്രിയായിരുന്നു ഫെർണാണ്ടസ്. അദ്ദേഹത്തെ സംബന്ധിച്ച് പ്രതിരോധ മന്ത്രിയായിരുന്നു കാലഘട്ടം വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ആ കാലത്ത് ഒരുപാട് പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നു പോയിരുന്നത്. പക്ഷെ ഫെർണാണ്ടസ് രാഷ്ട്രീയത്തിലെ വടവൃക്ഷമായി തന്നെ നിലകൊണ്ടു. എന്നാൽ ജനതാപാർട്ടി വിഭജിച്ചതോടു കൂടി ഫെർണാണ്ടസിന്റെപ്രഭാവം മങ്ങിത്തുടങ്ങി. മൊറാർജി ദേശായി സർക്കാരിനെ പിന്തുണച്ചു കൊണ്ടിരിക്കെ വിമത ഗ്രൂപ്പിലേക്ക് ചേക്കേറിയത് അദ്ദേഹത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപിച്ചു. പിന്നീട് ദേശീയ രാഷ്ട്രീയത്തിൽ തുടരാൻ ബിജെപിയോടൊപ്പം കൈകോർത്ത ചുവടുമാറ്റം ജോർജ് ഫർണാണ്ടസിൽ നിന്ന് അദ്ദേഹത്തെ നെഞ്ചേറ്റിയവർ പ്രതീക്ഷിച്ചതല്ല. 2002 ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ ന്യായീകരിച്ചത് പലരും അമ്പരമ്പോടെയാണ് കണ്ടത്.അതോടെ അദ്ദേഹത്തിന്റെ ജനകീയതയും ഇടിഞ്ഞു.ജന നായകനായ ഫെർണാണ്ടസ് അസ്തമിച്ചു തുടങ്ങി. കാരണം മനുഷ്യാവകാശ സംഘടനകളെ പ്രതിനിധീകരിച്ച ഒരാളെന്ന നിലയിൽ അദ്ദേഹത്തിന്റെ ഏറ്റവുംവലിയ പതനമായിരുന്നു ആ നിലപാട്.കാരണം ഒരു പ്രത്യേക മതവിഭാഗമോ ജാതിയോ സംസ്ഥാനമോ അദ്ദേഹത്തിന്റെ വോട്ടുബാങ്കായിരുന്നില്ല ഒരിക്കലും. മംഗലൂരുവിൽ ജനിച്ച് ബോംബെയിൽ വളർന്ന് ബിഹാറിലൂടെ ദേശീയ രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ ഫെർണാണ്ടസിന് നിരവധി ഭാഷകൾ അറിയാമായിരുന്നു. ഇന്ത്യയുടെ ബഹുസ്വരതയായിരുന്നു അദ്ദേഹത്തിന്റെ ശക്തി. അവരടങ്ങിയ സാധാരണ തൊഴിലാളികളായിരുന്നു വോട്ടു ബാങ്കും. അതിനാൽ ബിജെപിയോടടുത്തത് ആ ജനപിന്തുണയെ അകറ്റി. തെഹൽക്കാ വിവാദവും ശവപ്പെട്ടി കുംഭകോണവും അദ്ദേഹത്തിന്റെരാഷ്ട്രീയ ഭാവി പൂർണ്ണമായും അടച്ചു. ഒറ്റപ്പെട്ട ജീവിതമായിരുന്നു അവസാന കാലത്ത് ജോർജ്ഫെർണാണ്ടസിന്റേത്. രണ്ട് അൽസേഷ്യൻ പട്ടികളുടെ കാവലിൽ കൃഷണമേനോൻമാർഗ്ഗിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു കുറെക്കാലമദ്ദേഹം. അവസാന കാലത്ത് ഹിന്ദിയെല്ലാം മറന്ന് തുളുഭാഷയിൽ സംസാരിക്കുന്ന കളിപ്പാട്ടം കൊണ്ടു കളിക്കുന്ന ജോർജ്ഫെർണ്ടാണ്ടസിനെ കണ്ടകാര്യം മാർഗരറ്റ് ആൽവ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. content highlights:George Fernandes life Politics and short biography
from mathrubhumi.latestnews.rssfeed http://bit.ly/2RT5AIv
via
IFTTT
No comments:
Post a Comment