വനിതാ മതിലിനു ശേഷം കേരളം ചെകുത്താന്റെ നാടാകും, ആചാരവും അനാചാരവും അറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കാന്‍ നോക്കുന്നത്; സര്‍ക്കാരിനെ കടന്നാക്രമിച്ച് എന്‍.എസ്.എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

വനിതാ മതിലിനു ശേഷം കേരളം ചെകുത്താന്റെ നാടാകും, ആചാരവും അനാചാരവും അറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കാന്‍ നോക്കുന്നത്; സര്‍ക്കാരിനെ കടന്നാക്രമിച്ച് എന്‍.എസ്.എസ്

കോട്ടയം: വനിതാ മതിലിനു ശേഷം കേരളം ചെകുത്താന്റെ നാടാകുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. പെരുന്നയില്‍ മന്നം ജയന്തി ആഘോഷവുമായി നടത്തിയ പ്രസംഗത്തിലാണ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും ആര്‍.ബാലകൃഷ്ണപിള്ളയെയും വിമര്‍ശിച്ച് സുകുമാരന്‍ നായര്‍ രംഗത്തെത്തിയത്.

ശബരിമല വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല. സാമൂഹിക നീതിക്കു വേണ്ടിയാണ് എന്‍.എസ്.എസ് നിലപാട് സ്വീകരിച്ചത്. അത് ഏതെങ്കിലും ഒരു മതത്തിന്റെ പേരിലല്ല. അംഗങ്ങള്‍ക്ക് ഏതു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാം. എന്നാല്‍ സംഘടനയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ നോക്കേണ്ട. എന്‍.എസ്.എസിന്റെ നേര്‍ക്ക് ആരും കണ്ണുരുട്ടേണ്ട എന്നാണ് തിരിച്ചും പറയാനുള്ളത്. ഒരു സര്‍ക്കാര്‍ കയ്യിലുണ്ട് എന്നു കരുതി ആരും വിശ്വാസം തകര്‍ക്കാന്‍ നോക്കേണ്ട. ആചാരവും അനാചാരവും അറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കാന്‍ നോക്കുന്നത്.

ഊരിപ്പിടിച്ച കത്തിയുടെയും തോക്കിന്റെ മുന്നിലൂടെ നടന്ന ചരിത്രമൊന്നും എന്‍.എസ്.എസിനില്ല. തോക്കുമായി നടക്കേണ്ട കാര്യവുമില്ല. ഒരു സമുദാനയ നേതാവ് പോലീസിന്റെ പിന്തുണയോടെയാണ് പുറത്തിറങ്ങുന്നത്. എന്‍.എസ്.എസിന് ആ ഗതികേടില്ല.

സമദൂരമാണ് എന്‍.എസ്.എസിന്റെ നയം. അത് മന്നത്തിന്റെ നിപാട് എല്ല എന്നു പറയാന്‍ മുഖ്യമന്ത്രിക്ക് എന്താവകാശമാണുള്ളത്. വനിതാ മതില്‍ വിഷയത്തില്‍ എന്‍.എസ്.എസിന് ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ എന്നല്ല, ഏതുവിഷയത്തിലൂം എന്‍.എസ്.എസിന് ഒറ്റത്താപ്പേയുളളൂ. സമദൂര സിദ്ധാന്തമെടുത്ത എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡിലിരുന്നാണ് ബാലകൃഷ്ണപിള്ള ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

എന്‍.എസ്.എസ് ആരുടെയും മുന്നില്‍ തല കുനിക്കില്ല. ഈ നിലപാടുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന മന്നം ജന്മദിനാഘോഷത്തിന്റെ തുടക്കത്തിലാണ് സുകുമാരന്‍ നായരുടെ വിമര്‍ശനം. വനിതാ മതിലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണിത്.



from mangalam.com http://bit.ly/2AlC4jt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages