ഗുരുഗ്രാം: നിര്‍ഭയ കൂട്ടബലാത്സംഗക്കേസിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഡല്‍ഹിയില്‍ വീണ്ടുമുണ്ടായ സംഭവത്തില്‍ 42 കാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് മുറിക്കുള്ളിലിട്ടും ഓടുന്ന ഓട്ടോറിക്ഷയിലിട്ടും ബലാത്സംഗത്തിന് ഇരയാക്കി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന സംഭവത്തില്‍ 12 മണിക്കൂറിന് ശേഷം എക്‌സ്പ്രസ് വേയിലെ ധാബായ്ക്ക് സമീപം അബോധാവസ്ഥയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. പിടിയിലായ എല്ലാവരും 20-27 പ്രായത്തിലുള്ളവരാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം എന്‍എച്ച് 8 ലെ മാനേസറിസ് നമീപത്ത് വെച്ച് ബസിറങ്ങിയ ശേഷം വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറിയപ്പോഴായിരുന്നു സംഭവം. യുവതിയെ ആദ്യം കയറ്റിയ ഓട്ടോക്കാരനടക്കം അഞ്ചു പേര്‍ പിടിയിലായി. സംഭവത്തിലെ ആറാമനായുള്ള അന്വേഷണത്തിലാണ് പോലീസ്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.20 ഓടെ ഐഎംടി മാനേസറിലെ ജോലി ചെയ്യുന്ന കമ്പനിയില്‍ പോയി വരുമ്പോള്‍ എന്‍എച്ച് 8 ലെ നഖ്‌റോളാ ചൗക്കില്‍ നിന്നും ബസിറങ്ങി ഓട്ടോ പിടിച്ച് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ഇവര്‍ക്കെതിരേ പീഡനം തുടങ്ങിയത്.
വിധവയായ സ്ത്രീയടെ ഭര്‍ത്താവ് കോണ്‍ട്രാക്ടറായിരുന്നു. 2013 ല്‍ ഇയാള്‍ മരിച്ചുപോയതിനെ തുടര്‍ന്ന് ജോലി ചെയ്തിരുന്ന കമ്പനിയില്‍ സാമ്പത്തീക ഇടപാടുമായി ബന്ധപ്പെട്ട കാര്യത്തിനായി പോയി സിറ്റി ബസിലായിരുന്നു തിരിച്ചുവന്നത്. അങ്കിത് എന്ന ഡ്രൈവറെ കൂടാതെ ദീപക് എന്നയാളും ഓട്ടോയില്‍ ഉണ്ടായിരുന്നു. ഐഎംടി മനേസറില്‍ ഇറങ്ങേണ്ട സ്ത്രീയെ അവിടെ ഇറക്കാതെ ദീപകിന്റെ റുമില്‍ എത്തിക്കുകയായിരുന്നു അങ്കിത്. എന്‍എച്ച് 8 ല്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള ഭാന്‍ഗ്രോലയിലാണ് ദീപകിന്റെ മുറി. അങ്കിതും ദീപകും ഇവിടെയിട്ട് സ്ത്രീയെ മാറിമാറി പല തവണ ബലാത്സംഗം ചെയ്തു. പിന്നീട് മൂന്നാമനും ബലാത്സംഗം ചെയ്തു. എന്നാല്‍ പീഡനം ഇവിടം കൊണ്ടു അവസാനിച്ചില്ല.
രാത്രി 9 മണിയോടെ അങ്കിതും ദീപകും ചേര്‍ന്ന് ഇവരെ എന്‍എച്ച് 8 ന് സമീപത്തെ രാംപുരയിലേക്ക് കൊണ്ടുപോയി. അവിടെയുള്ള മറ്റു രണ്ടു ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് യുവതിയെ കൈമാറി. ഇവര്‍ മറ്റു രണ്ടുപേരെ വിളിച്ചു വരുത്തി. ഒരു മണിക്കൂറോളം ഇവര്‍ പലയിടങ്ങളിലൂടെ ഓട്ടോ ഓടിച്ചു. ഒരാള്‍ ഓട്ടോ ഓടിക്കുമ്പോള്‍ മറ്റു രണ്ടു പേര്‍ എന്ന രീതിയില്‍ മാറിമാറി ബലാത്സംഗം ചെയ്തു. ഒടുവില്‍ രാംപുരയിലെ ഫ്‌ളൈ ഓവറിന് സമീപത്തെ ധബ്ബയുടെ പുറകില്‍ ഇരയെ കൊണ്ടിട്ടു. ഇതിനിടയില്‍ ഇവര്‍ അബോധാവസ്ഥയിലായി. പീഡനത്തിനിടയില്‍ ഇവരുടെ മൊബൈല്‍ഫോണും നഷ്ടമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഇതിലെ പോയവരാണ് യുവതിയെ കണ്ടെത്തിയതും പോലീസിനെ വിവരം അറിയിച്ചതും.
സ്ത്രീയുടെ പരാതിയില്‍ അങ്കിത്, ദീപക്, മഹിപാല്‍, അജിത്, സുന്നു എന്നിവരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ദീപകിനെ ഭംഗ്രോലയില്‍ നിന്നും മറ്റു നാലുപേരെ രാംപുര വില്ലേജില്‍ നിന്നും ആണ് അറസ്റ്റ് ചെയ്തത്. കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആറാമനെ പോലീസ് തെരയുകയാണ്. ഇയാള്‍ ഒളിവില്‍ പോയി. ഏഴാമതായി ഒരാള്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കുറ്റകൃത്യത്തിനായി ഉപയോഗിച്ച രണ്ട് ഓട്ടോറിക്ഷകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗുര്‍ഗോണില്‍ കഴിഞ്ഞ മെയ് 29 നടന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് പുതിയതും. 19 കാരിയെയും എട്ടു മാസം പ്രായമുള്ള കുഞ്ഞിനെയും ഗുര്‍ഗോണില്‍ മൂന്ന് പേര്‍ ബലാത്സംഗം ചെയ്തിരുന്നു.
from mangalam.com http://bit.ly/2CHwo5h
via IFTTT
No comments:
Post a Comment