ട്രംപിന് തിരിച്ചടി; അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്ന ബില്‍ പാസാക്കി ജനപ്രതിനിധിസഭ; മെക്‌സിക്കന്‍ മതിലിന് ഫണ്ട് അനുവദിച്ചില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

ട്രംപിന് തിരിച്ചടി; അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്ന ബില്‍ പാസാക്കി ജനപ്രതിനിധിസഭ; മെക്‌സിക്കന്‍ മതിലിന് ഫണ്ട് അനുവദിച്ചില്ല

വാഷിംഗ്ടണ്‍ ഡി.സി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാശിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി യു.എസ് ജനപ്രതിനിധിസഭ. ദിവസങ്ങളായി തുടരുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്ന ബില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ വ്യാഴാഴ്ച പാസാക്കി. എന്നാല്‍ ട്രംപിന്റെ ആവശ്യമായ മെക്‌സിക്കല്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണയത്തിന് ഫണ്ട് അനുവദിച്ചതുമില്ല. ഫെബ്രുവരി എട്ടിനകം ഫണ്ട് അനുവദിച്ചില്ലെങ്കില്‍ വീറ്റോ പ്രയോഗിക്കുമെന്ന ട്രംപിന്റെ ഭീഷണി തള്ളിക്കളഞ്ഞാണ് ജനപ്രതിനിധി സഭയുടെ തീരുമാനം.

രണ്ടാഴ്ചയായി തുടരുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ ഭാഗികമായ അടച്ചുപൂട്ടല്‍ ഒഴിവാക്കുന്നതാണ് ബില്‍. ബില്ലിനെ റിപ്പബ്ലിക്കന്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റ് തള്ളിക്കളയില്ലെന്നാണ് കരുതുന്നത്. ബില്ലിനെ ട്രംപ് പിന്തുണയ്ക്കാത്ത സാഹചര്യത്തില്‍ അനുകൂലിക്കാന്‍ കഴിയില്ലെന്ന് റിപ്പബ്ലിക്കന്‍ നേതാവ് മിട്ച് മക്‌കേണല്‍ പറഞ്ഞു.

അതിനിടെ, ജനപ്രതിനിധി സഭയുടെ പുതിയ സ്പീക്കറായി നാന്‍സി പെലോസി തെരഞ്ഞെടുക്കപ്പെട്ടു. മെക്‌സിക്കന്‍ അതിര്‍ത്തി മതിലിനെ 'ദുരാചാരം' എന്നാണ് നാന്‍സി പെലോസി വിശേഷിപ്പിച്ചത്.



from mangalam.com http://bit.ly/2AqLMkM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages