കൊച്ചി: മസ്തിഷ്‌ക ജ്വരം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി അബോധാവസ്ഥയില്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയോടി അജ്ഞാത വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ ആശുപത്രിയധികൃതര്‍ 13.77 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി . തൃശൂര്‍ വെള്ളാനിക്കര എടക്കുന്നു വീട്ടില്‍ പ്രകാശനാ (47) ണ് മരിച്ചത്.
തൃശൂര്‍ സണ്‍ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചികിത്സയിലിരിക്കവേ 201 6 ഒകേ്ടാബര്‍ 21 നായിരുന്നു സംഭവം. മസ്തിഷ്‌ക ജ്വരം ബാധിച്ച രോഗിക്ക് പരിസരബോധവും ഓര്‍മക്കുറവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ബന്ധുക്കളുടെ വാദം കോടതി എറണാകുളം സ്ഥിരംലോക്അദാലത്ത് ശരിവച്ചു.
എസ്. ജഗദീശ് ചെയര്‍മാനും പി.ജി.ഗോപി അംഗവുമായുള്ള അദാലത്തിന്റേതാണ് വിധി. രണ്ടു മാസത്തിനകം പണം നല്‍കണം. ചുമട്ടുതൊഴിലാളിയായിരുന്ന പ്രകാശന്‍ .രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവച്ചതിനാലാണ് പിഴയിട്ടത്.
from mangalam.com http://bit.ly/2SAvSeP
via IFTTT
No comments:
Post a Comment