മതിലു കെട്ടി പൂജാര; മുന്നൂറ് കടന്ന് ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

മതിലു കെട്ടി പൂജാര; മുന്നൂറ് കടന്ന് ഇന്ത്യ

സിഡ്നി: സെഞ്ചുറിയുമായി ചേതേശ്വർ പൂജാര വൻമതിൽ പണിതപ്പോൾ സിഡ്നി ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 303 റൺസെന്ന നിലയിലാണ് ഇന്ത്യ. 250 പന്തിൽ 130 റൺസുമായി പൂജാരയും 58 പന്തിൽ 39 റൺസുമായി ഹനുമ വിഹാരിയുമാണ് ക്രീസിൽ. ഇരുവരും ഇതുവരെ നാലാം വിക്കറ്റിൽ 75 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. കെ.എൽ രാഹുൽ, മായങ്ക് അഗർവാൾ, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.ഓസീസിനായി ഹെയ്സെൽവുഡ് രണ്ടും സ്റ്റാർക്കും ലിയോണും ഒന്നു വീതം വിക്കറ്റും വീഴ്ത്തി. മൂന്നാമനായി ക്രീസിലെത്തിയ പൂജാര താൻ നേരിട്ട 199-ാമത്തെ പന്തിൽ മനോഹരമായ ബൗണ്ടറിയിലൂടെയാണ് ശതകം പൂർത്തിയാക്കിയത്. ഈ പരമ്പരയിൽ ഇന്ത്യൻ താരത്തിന്റെ മൂന്നാമത്തെ സെഞ്ചുറിയും ടെസ്റ്റ് കരിയറിൽ പതിനെട്ടാമത്തെ സെഞ്ചുറിയുമാണിത്. അഗർവാളിന്റെ ബാറ്റിങ് ഫോട്ടോ: ബിസിസിഐ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ കെ.എൽ രാഹുലിനെ നഷ്ടമായി. രോഹിത് ശർമ്മക്ക് പകരം ടീമിലെത്തിയ രാഹുലിനെ ഹെയ്സെൽവുഡ് ഷോൺ മാർഷിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ആറു പന്തിൽ രണ്ട് ഫോറടക്കം ഒമ്പത് റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. പിന്നീട് രണ്ടാം വിക്കറ്റിൽ പൂജാരയ്ക്കൊപ്പം ചേർന്ന് മായങ്ക് അഗർവാൾ 116 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. 77 റൺസെടുത്ത് നിൽക്കെ മായങ്കിനെ പുറത്താക്കി നഥാൻ ലിയോൺ ഈ കൂട്ടുകെട്ട് പൊളിച്ചു. 112 പന്തിൽ ഏഴു ഫോറും രണ്ട് സിക്സും മായങ്ക് നേടി. വിരാട് കോലി മൂന്നാമനായി പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ 180. 59 പന്തിൽ നാല് ഫോറിന്റെ അകമ്പടിയോടെ 23 റൺസാണ് കോലിയുടെ സംഭാവന. ഹെയ്സെൽവുഡിന്റെ പന്തിൽ ടിം പെയ്ൻ ക്യാച്ചെടുത്ത് കോലി പുറത്താകുകയായിരുന്നു.രഹാനെയ്ക്കും അധികം ആയുസുണ്ടായിരുന്നില്ല. 55 പന്തിൽ 18 റൺസായിരുന്നു സമ്പാദ്യം. സ്റ്റാർക്കിന്റെ പന്തിൽ പെയ്നിന് ക്യാച്ച് നൽകി രഹാനെ ക്രീസ് വിട്ടു. ഫോട്ടോ: ബിസിസിഐ പരിക്കിനെ തുടർന്ന് പിന്മാറിയ ഇഷാന്ത് ശർമ്മക്ക് പകരം കുൽദീപ് യാദവും ആറാം നമ്പറിൽ ഹനുമ വിഹാരിയുമാണ് ഇന്ത്യക്കായി കളിക്കുന്നത്. ഓസീസ് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. ആരോൺ ഫിഞ്ചും മിച്ചൽ മാർഷും പുറത്തായപ്പോൾ പകരം ഹാൻഡ്സ്കോമ്പും മാർനസ് ലബുസ്ച്ചാഗ്നും ടീമിലെത്തി. സിഡ്നിയിൽ വിജയിച്ചാൽ ഇന്ത്യക്ക് ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പരയെന്ന ചരിത്രനേട്ടം സ്വന്തമാക്കാം. മത്സരം സമനിലയിലാവുകയാണെങ്കിലും 14 വർഷത്തിന് ശേഷം ഓസീസ് മണ്ണിൽ ബോർഡർ-ഗവാസ്ക്കർ ട്രോഫി ഇന്ത്യക്ക് നേടാം. പരമ്പരയിൽ 2-1ന് മുന്നിലാണ് ഇന്ത്യ. അഡ്ലെയ്ഡിലും മെൽബണിലും ഇന്ത്യ വിജയിച്ചപ്പോൾ പെർത്തിൽ വിജയം ഓസീസിനൊപ്പം നിന്നു. Content Highlights: India vs Australia Sydney Test Day 1


from mathrubhumi.latestnews.rssfeed http://bit.ly/2VpAzd5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages