തിരുവനന്തപുരം: ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ തന്ത്രി സ്ഥാനമൊഴിഞ്ഞ് മാറിനിൽക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആചാരലംഘനത്തിന്റെ പേരിൽ ക്ഷേത്രം അടച്ച തന്ത്രിയുടെ നിലപാട് വിചിത്രമാണ്. തന്ത്രിയുടെ ഭാഗം കൂടി കേട്ടാണ് കോടതി വിധി ഉണ്ടായത്. വിധി നടപ്പാക്കാനാകില്ലെങ്കിൽ തന്ത്രി സ്ഥാനം ഒഴിയണം. ക്ഷേത്രം അടക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ദേവസ്വം ബോർഡാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദേവസ്വം ബോർഡാണ് പരിശോധിക്കേണ്ടതെന്നും പിണറായി വ്യക്തമാക്കി സ്ത്രീകൾക്ക് പ്രവേശനം നൽകാനുള്ള വിധി പ്രഖ്യാപിച്ചത് സുപ്രീം കോടതിയാണ്. ശബരിമല ദർശനത്തിന് എത്തുന്ന എല്ലാവർക്കും സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സ്ത്രീകൾക്കും സുരക്ഷ ഒരുക്കാൻ സർക്കാറിന് ഉത്തരവാദിത്യമുണ്ട്. അതാണ് സർക്കാർ ചെയ്തത്. ശബരിമലയെ സംഘർഷഭൂമിയാക്കാനാണ് സംഘപരിവാർ ശ്രമിച്ചത്. വലിയ അക്രമമാണ് അവർ ശബരിമലയിൽ ചെയ്തത്. ഇത്തരം സംഘർഷത്തിൽ നിന്ന് ശബരിമലയെ മോചിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. ഇപ്പോൾ ശബരിമല ദർശനം നടത്തിയ വനിതകൾ നേരത്തെയും ഇതിനായി ശ്രമിച്ചതാണ്. പലകാരണങ്ങളാൾ അതിന് കഴിയാതെ വന്നപ്പോൾ അവർ മടങ്ങിപ്പോവുകയായിരുന്നു. തുടർന്നാണ് അവർ വീണ്ടും എത്തിയത്. കോടതി ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുള്ള പോലീസ് അതിന് സുരക്ഷ നൽകുകയായിരുന്നു. ഹെലികോപ്റ്ററിലല്ല ഇവർ ശബരിമലയിൽ പോയത്. മറ്റ് ഭക്തർ പോകുന്ന പോലെ തന്നെയാണ് അവരും പോയത്. ഭക്തർ അവരെ തടയുന്ന സ്ഥിതിയുണ്ടായില്ല. ഇവർക്ക് ദർശനം നടത്താനുള്ള സൗകര്യം മറ്റ് ഭക്തർ തന്നെ ഒരുക്കിക്കൊടുത്തു. ഇത് വനിതകളുടെ വാക്കിൽ നിന്ന് തന്നെ വ്യക്തമാണ്. കുറച്ച് സമയം കഴിഞ്ഞാണ് വിവരം പുറത്തറിയുന്നത്. മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രത്യേക സംഘർഷങ്ങൾ ഒന്നും ഉണ്ടായില്ല. ഈ വിഷയത്തിൽ സ്വാഭാവികമായ പ്രതിഷേധം ആർക്കും ഇല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാൽ സംഘർഷം ഉണ്ടാവണം എന്നാഗ്രഹിക്കുന്നവർ രാഷ്ട്രീയ മുതലെടുപ്പിനായി സംഘർഷങ്ങൾ ഉണ്ടാക്കുകയായിരുന്നു. ആസൂത്രിതമായ നീക്കങ്ങളാണ് പിന്നീട് ഉണ്ടായത്. സ്വാഭാവികമായ പ്രതിഷേധം ആർക്കും ഉണ്ടായിരുന്നില്ല. രാഷ്ട്രീയ താൽപര്യത്തോടെയുള്ള ഇത്തരത്തിലുള്ള നീക്കങ്ങളെ ശക്തമായി നേരിടാനാണ് മന്ത്രിസഭയുടെ നിലപാട്. ശബരിമലയിൽ ബി.ജെ.പി നടത്തുന്ന സംസ്ഥാന തലത്തിലുള്ള അഞ്ചാമത്തെ ഹർത്താലാണിത്. മൂന്ന് മാസത്തിനിടെ ഏഴ് ഹർത്താലുകൾ സംഘപരിവാർ നടത്തി. ബാലിശമായ കാരണങ്ങൾ പറഞ്ഞാണ് ഹർത്താലുകൾ നടത്തിയത്. ഹർത്താലുകൾ ഏറ്റവും അവസാനം നടത്തേണ്ട സമരമുറയാണ്. ഇന്നത്തെ ഹർത്താൽ സുപ്രീം കോടതി വിധിക്കെതിരെയുള്ള ഹർത്താലാണ്. മാധ്യമപ്രവർത്തകരും പോലീസും വഴിയാത്രക്കാരും അക്രമിക്കപ്പെടുകയാണ്.7 പോലീസ് വാഹനങ്ങളും 79 കെ.എസ്.ആർ.ടി.സി ബസും ഇന്നലെ മാത്രം തകർത്തു. വനിതകളാണ് കൂടുതൽ ആക്രമിക്കപ്പെട്ടു. വനിതാ മതിലിൽ പങ്കെടുത്ത സ്ത്രീകളെ ആക്രമിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി ലക്ഷ്യം വെക്കുകയാണ്. ഇത് വടക്കേ ഇന്ത്യയിൽ നടക്കുന്നതിന്റെ തുടർച്ചയാണ്. സ്ത്രീ പ്രവേശനത്തൽ സർക്കാരിന് വാശിയില്ല. എന്നാൽ കോടതി വിധി പ്രകാരം സുരക്ഷ നൽകാൻ സർക്കാരിന് ഉത്തരവാദിത്യമുണ്ട്. ഇത് വിശ്വാസത്തോടുള്ള എതിർപ്പല്ല. ഭരണഘടയോടുള്ള ഉത്തരവാദിത്യമാണ്. വാർത്തകൾ നൽകുമ്പോൾ മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാട് ഉയർത്തിപ്പിടിക്കണം. പൊതുവെ മാധ്യമങ്ങൾ പോസിറ്റീവായ നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വനിതാ മതിൽ പുതിയ അദ്ധായമാണ് രചിച്ചത്. ഇത് ഭാവി കേരളത്തിന്റെ ദിശ തീരുമാനിക്കാൻ പ്രാപ്തി ഉള്ളതാണ്. എല്ലാ തരത്തിലുള്ള വനിതകൾ ഒരു സമ്മർദ്ദവുമില്ലാതെ മതിലിൽ അണിനിരന്നു. വനിതാ മതിലിനെ പിന്തുണച്ച സർക്കാരിന് കൂടുതൽ ഉത്തരവാദിത്യങ്ങൾ ഉണ്ട്. വനിതകൾക്ക് കൂടുതൽ അവസരം നൽകുന്ന പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവും. സ്ത്രീ പുരുഷ സമത്വമെന്ന ഭരണഘടനാപരമായ ഉത്തരവാദിത്യം സർക്കാർ ഏറ്റെടുക്കും. ഒരു കോൺഗ്രസ് നേതാവ് വനിതാ മതിലിനെതിരായ അക്രമത്തെ കുറിച്ച് പറഞ്ഞത് സ്വാഭാവികമായ പ്രതികരണമെന്നാണ്. കേരളത്തിലെ യു.ഡി.എഫും ബി.ജെ.പിയും ഒന്നിക്കുകയാണ്. വിശ്വാസമാണ് ഏറ്റവും പ്രധാനം എന്നുള്ള വാദം സംഘപരിവാറിന്റെ ബാബറിമസ്ജിദ്വിഷയത്തിലുള്ള വാദത്തെ പിന്തുണക്കുന്നതാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. content highlights: CM pinarayi vijayan, sabarimala women entry,sabarimala thanthri
from mathrubhumi.latestnews.rssfeed http://bit.ly/2F180Op
via
IFTTT
No comments:
Post a Comment