നിലയ്ക്കൽ: ശബരിമല ദർശനത്തിനെത്തിയ ആന്ധ്രപ്രദേശ്സ്വദേശികളുടെ ബസിന്റെ ചില്ലുകൾ എറിഞ്ഞു തകർത്തു. നിലയ്ക്കൽ പാർക്കിങ്ങിലാണ് സംഭവം. ബസിൽ യുവതികളായ സ്ത്രീകളുണ്ടായിരുന്നതാണ് സംഘർഷത്തിന് കാരണമായത്. തമിഴ്നാട് സ്വദേശികളാണ് വാഹനം എറിഞ്ഞു തകർത്തത്. പാർക്കിങ്ങിനായി എത്തിയ ബസിൽ യുവതികളെ കണ്ടതോടുകൂടെ തമിഴ്നാട് സ്വദേശികളായ പ്രതിഷേധക്കാർ വാഹനം തടയുകയും അവരുമായി വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു. ഇതിനിടെയാണ് വാഹനത്തിന്റെ ചില്ലിന് നേരെ കല്ലേറുണ്ടായത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. തങ്ങൾ ദർശനത്തിന് എത്തിയതല്ലെന്നും കൂടെയുള്ള ദർശനം നടത്തുമ്പോൾ തങ്ങൾ നിലയ്ക്കലിൽ തുടരുമെന്നും യുവതികൾ വ്യക്തമാക്കിയതോടെ പ്രതിഷേധക്കാർ പിൻവലിഞ്ഞു. വാഹനം അക്രമിച്ച വിഷയത്തിൽ പോലീസ് കണ്ടാൽ അറിയുന്ന തമിഴ്നാട് സ്വദേശികൾക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. content highlights:bus attacked in Sabarimala
from mathrubhumi.latestnews.rssfeed http://bit.ly/2GO9ZqO
via
IFTTT
No comments:
Post a Comment