ഹോവിസ്റ്റര്‍ തോക്ക് നിര്‍മാണശാല ഉദ്ഘാടനംചെയ്തു; കെ9 വജ്രയില്‍ യാത്രനടത്തി മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

ഹോവിസ്റ്റര്‍ തോക്ക് നിര്‍മാണശാല ഉദ്ഘാടനംചെയ്തു; കെ9 വജ്രയില്‍ യാത്രനടത്തി മോദി

അഹമ്മദാബാദ് (ഗുജറാത്ത്): സൂറത്തിലെ ഹസീറയിൽ ആരംഭിച്ച ഹോവിറ്റ്സർ തോക്ക് നിർമാണശാലയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. കെ9 വജ്രയിൽ യാത്ര നടത്തിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. പ്രതിരോധ മന്ത്രി നിർമലാ സീതാരാമനും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. #WATCH Prime Minister Narendra Modi rides a K-9 Vajra Self Propelled Howitzer built by Larsen & Toubro pic.twitter.com/ww9B90OaiD — ANI (@ANI) January 19, 2019 ഹോവിസ്റ്റർതോക്ക് നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും രാജ്യത്തിന്റെ പ്രതിരോധമേഖലയ്ക്ക് ഇത് സുപ്രധാന മുതൽക്കൂട്ടാണെന്നും ചിത്രങ്ങളോടൊപ്പം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. I congratulate the entire team of Larsen & Toubro for building the state-of-the-art K-9 Vajra Self Propelled Howitzer. This is a significant contribution towards India's defence sector and protecting the country. pic.twitter.com/9YLRjHYdFE — Narendra Modi (@narendramodi) January 19, 2019 ലാർസൺ ആൻഡ് ടൂബ്രോകമ്പനിയാണ് ഹോവിറ്റ്സർ തോക്കുകളുടെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്. 4500 കോടി രൂപയുടെ കരാറിന്മേലാണ് പദ്ധതി. കെ9 വജ്ര-റ്റി നൂറ് യൂണിറ്റ് തോക്കുകളാണ് കരാർപ്രകാരം കമ്പനി നിർമിക്കുന്നത്. റിപ്പബ്ലിക് ദിന പരേഡിൽ രണ്ട് തോക്കുകൾ പ്രദർശനത്തിനെത്തിക്കും. Content Highlights: Prime Minister Inagurates Indias First Howitzer Gun Making Unit


from mathrubhumi.latestnews.rssfeed http://bit.ly/2HlAbtl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages