നിങ്ങള്‍ കൊള്ളയടിച്ചിരുന്ന ആ 85 പൈസ ഞങ്ങള്‍ പിടിച്ചെടുത്തു, പിന്നെ ജനങ്ങളിലേക്ക് വിട്ടു ; രാജീവ് ഗാന്ധിയുടെ വിഖ്യാതമായ ‘15 പൈസ’ പ്രസ്താവന ഉപയോഗിച്ച കോണ്‍ഗ്രസിനെ അടിച്ച് മോഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

നിങ്ങള്‍ കൊള്ളയടിച്ചിരുന്ന ആ 85 പൈസ ഞങ്ങള്‍ പിടിച്ചെടുത്തു, പിന്നെ ജനങ്ങളിലേക്ക് വിട്ടു ; രാജീവ് ഗാന്ധിയുടെ വിഖ്യാതമായ ‘15 പൈസ’ പ്രസ്താവന ഉപയോഗിച്ച കോണ്‍ഗ്രസിനെ അടിച്ച് മോഡി

വാരണാസി: കോണ്‍ഗ്രസിന്റെ മൂന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിഖ്യാതമായ '15 പൈസ' പ്രസ്താവന ഉപയോഗിച്ച് കൂടുതല്‍ കാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് നരേന്ദ്രമോഡിയുടെ വിമര്‍ശനം വീണ്ടും. ഒരു രൂപയില്‍ ചോര്‍ന്നുപോകുന്ന 85 പൈസ സംരക്ഷിക്കാന്‍ ഇതുവരെയുള്ള ഒരു പ്രധാനമന്ത്രിമാരും ശ്രമിച്ചില്ലെന്നും കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ ബിജെപി സര്‍ക്കാര്‍ ചോര്‍ന്നിരുന്ന ആ 85 പൈസ കൂടി ജനങ്ങളില്‍ എത്തിച്ചെന്ന് മോഡി പറഞ്ഞു. സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ക്ഷേമപദ്ധതികള്‍ താഴേയ്ക്കിടയിലുള്ളവനിലേക്ക് എത്തുന്നില്ല എന്നത് പരാമര്‍ശിക്കാന്‍ 1985 ല്‍ രാജീവ് ഗാന്ധി ഉപയോഗിച്ച 'ഒരു രൂപയില്‍ 15 പൈസ മാത്രമാണ് ഗ്രാമങ്ങളില്‍ എത്തുന്നത്. 85 പൈസയും ചോരുന്നു' എന്ന പ്രസ്താവനയാണ് മോഡി ഉപയോഗിച്ചത്. രാജീവ് ഗാന്ധിയെ പേരെടുത്ത് പരാമര്‍ശിക്കാതെ ആയിരുന്നു മോഡി ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഈ ചോര്‍ച്ച പരിഹരിക്കാന്‍ ഒന്നും ചെയ്തില്ലെന്നും കണ്ടെത്താന്‍ ശ്രമിച്ചില്ലെന്നും മുന്‍ പ്രധാനമന്ത്രിമാര്‍ അഴിമതിയെ കുറിച്ച് പറയുന്നത് മാത്രമാണ് നിങ്ങള്‍ കേട്ടതെന്നും മോഡി പറഞ്ഞു.

ഒരു പാര്‍ട്ടി ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഒരു രൂപയില്‍ 15 പൈസ മാത്രമായിരുന്നു ഗ്രാമങ്ങളില്‍ എത്തിയിരുന്നത്. 85 പൈസയും അപ്രത്യക്ഷമാകുമായിരുന്നു. അതായത് കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്ത് 85 പൈസ കൊള്ളയടിക്കപ്പെടുകയായിരുന്നു. എന്നാല്‍ 100 ശതമാനം സാങ്കേതിക വിദ്യ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ ആ ചോര്‍ച്ച അടച്ചു. ഇതുവരെ പല പദ്ധതികളിലായി ഈ സര്‍ക്കാര്‍ 5,80,000 കോടി രൂപയാണ് ജനങ്ങളിലേക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ വിട്ടത്. കഴിഞ്ഞ സര്‍ക്കാരിനെ പോലെ ഈ സര്‍ക്കാരും പെരുമാറിയിരുന്നെങ്കില്‍ 4,50,000 കോടി രൂപയോളം കാണാതെ പോകുമായിരുന്നു. ​‍​‍പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്നും അവര്‍ ഇന്ത്യയുടെ കാര്യക്ഷമതയുടെ പ്രതീകങ്ങളാണെന്നും പറഞ്ഞു. ഇത് രണ്ടാം തവണയാണ് രാജീവ് ഗാന്ധിയുടെ ഈ വിഖ്യാതമായ കമന്റ് പ്രധാനമന്ത്രി കഴിഞ്ഞ സര്‍ക്കാരിനെ അടിക്കാനുള്ള ആയുധമാക്കിയത്. കഴിഞ്ഞ സെപ്തംബറില്‍ ഛത്തീസ് ഗഡില്‍ നടന്ന ഒരു പരിപാടിയിലും ഈ വാക്കുകള്‍ കടമെടുത്ത് മോഡി കോണ്‍ഗ്രസിനെ ആക്രമിച്ചിരുന്നു. അതിന് മുമ്പ് 2017 ല്‍ കൊല്‍ക്കത്തയിലെ റാലിയിലും പരാമര്‍ശിച്ചു.



from mangalam.com http://bit.ly/2S1M1g5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages