82 ഇടങ്ങളില്‍ ഭൂമി, 25 കടകള്‍, ഫ്‌ളാറ്റ്- റവന്യൂ ഉദ്യോഗസ്ഥന്റെ അനധികൃത സമ്പാദ്യം ഞെട്ടിക്കുന്നത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

82 ഇടങ്ങളില്‍ ഭൂമി, 25 കടകള്‍, ഫ്‌ളാറ്റ്- റവന്യൂ ഉദ്യോഗസ്ഥന്റെ അനധികൃത സമ്പാദ്യം ഞെട്ടിക്കുന്നത്

ജയ്പുർ: രാജസ്ഥാൻ അഴിമതി വിരുദ്ധ വിഭാഗം നടത്തിയ പരിശോധനയിൽ ജയ്പുരിലെ മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥനിൽനിന്ന് പിടികൂടിയത് ആരെയും ഞെട്ടിക്കുന്ന അനധികൃത സ്വത്ത്. 82 ഇടങ്ങളിൽ ഭൂമി, 25 കടകൾ, മുംബൈയിൽ ഫ്ളാറ്റ്, പെട്രോൾ പമ്പ്, 2.3 കോടി രൂപ എന്നിങ്ങനെ കോടികളുടെ സ്വത്താണ്ഇയാളിൽനിന്ന് കണ്ടെത്തിയത്. കോട്ട ഡെപ്യൂട്ടി കമ്മീഷണർ സഹി റാം മീണയുടെ വസതിയിൽ നടത്തിയ പരിശോധനയിലാണ് അമ്പരപ്പിക്കുന്ന അനധികൃത സ്വത്ത് കണ്ടെത്തിയത്. ഭൂമിയുടെയും വ്യാപാരസ്ഥാപനങ്ങളുടെയും രേഖകളും 2.26 കോടിയുടെ പണവും ഇയാളുടെ വീട്ടിൽനിന്ന് കണ്ടെത്തി. 6.22 ലക്ഷം രൂപയുടെ ആഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ജയ്പുരിലെ സൻഗനറിലുള്ള 1.2 ഹെക്ടർ കൃഷിഭൂമിയുടെയും മുംബൈയിലെ ഫ്ളാറ്റിന്റെയും രേഖകളും ജയ്പുരിലെ ഒരു പെട്രോൾ പമ്പിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. മീണയെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തുകൊടുക്കുന്നതിന് സ്ഥിരമായി കൈക്കൂലി വാങ്ങിയിരുന്ന ഉദ്യോഗസ്ഥനാണ് സഹി റാം മീണയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ കൈയ്യോടെ പിടിക്കപ്പെട്ടതിനെ തുടർന്നാണ് ഇയാളുടെ വസതിയിൽ പരിശോധന നടത്തിയതെന്നും റിപ്പോർട്ട് പറയുന്നു. Content Highlghts:recovered assets worth crores, Indian Revenue Service officer arrested,bribes


from mathrubhumi.latestnews.rssfeed http://bit.ly/2sQobWE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages