18 മാസം കൊണ്ട് അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് പിന്മാറിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

18 മാസം കൊണ്ട് അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് പിന്മാറിയേക്കും

കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്ന് 18 മാസം കൊണ്ട് സൈന്യത്തെ യു.എസ് പൂർണമായും പിൻവലിച്ചേക്കും. താലിബാനുമായി ഖത്തറിൽ വെച്ച് നടന്ന സമാധാന ചർച്ചയിലാണ് ഇക്കാര്യം ഉയർന്നുവന്നത്. സമാധാന ഉടമ്പടി നിലവിൽ വന്നാൽ ഉടമ്പടി നിലവിൽ വന്ന് 18 മാസത്തിനുള്ളിൽ സൈന്യത്തെ പൂർണമായും പിൻവലിക്കണമെന്നാണ് താലിബാൻ മുന്നോട്ടുവെക്കുന്ന നിർദ്ദേശം. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഖത്തറിൽ വെച്ച് താലിബാനുമായി യു.എസ് സമാധാന ചർച്ചകൾ തുടങ്ങിയത്. ചർച്ചയിൽ സമാധാന ഉടമ്പടിയുടെ കരട്രൂപം തയ്യാറായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനിലുള്ള വിദേശ സൈന്യം പൂർണമായും പിൻവാങ്ങണമെന്നാണ് താലിബാന്റെ നിലപാട്. അതേസമയം ഈ ആവശ്യത്തോട് യു.എസ് പൂർണമായും പ്രതികരിച്ചിട്ടില്ല. നിർദ്ദേശം അംഗീകരിക്കുമോയെന്ന കാര്യത്തിൽ യു.എസ് അധികൃതർ വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അങ്ങനെ ആയാൽ അത് താലിബാൻ കൂടാതെ മറ്റ് ഭീകര സംഘടനകൾക്ക് അനുകൂല സാഹചര്യമൊരുക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതേസമയം സമാധാന ചർച്ചയിൽ അഫ്ഗാനിസ്ഥാൻ സർക്കാരിൽ നിന്നുള്ള പ്രതിനിധികൾ ആരുംതന്നെ പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമാണ്. അഫ്ഗാൻ സർക്കാരുമായി ചർച്ചക്കില്ലെന്ന നിലപാടിലാണ് താലിബാൻ. യു.എസിന് വേണ്ടി സമാധാന ചർച്ചയ്ക്ക് എത്തിയത് സൽമയ് ഖലിസാദ് ആണ്. താലിബാന്റെ ഭാഗത്തുനിന്ന് മുല്ല അബ്ദുൾ ഖാനി ബർദറാണ് ചർച്ചക്കെത്തിയത്. താലിബാൻ സ്ഥാപക നേതാവായ മുല്ലാ മൊഹമ്മദ് ഒമറുമായി ഏറ്റവും അടുപ്പമുള്ള ആളാണ്. ചർച്ചയിൽ ബർദർ പങ്കെടുത്തതിനാൽ സമാധാന ഉടമ്പടി വേഗത്തിൽ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. Content Highlights:US to quit Afghanistan in 18 months under draft deal: Taliban officials


from mathrubhumi.latestnews.rssfeed http://bit.ly/2DA6C3g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages