പ്രതാപകാലം ഓര്‍മിപ്പിച്ച് വിന്‍ഡീസിന്റെ വെടിക്കെട്ട്; ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് 381 റണ്‍സിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

പ്രതാപകാലം ഓര്‍മിപ്പിച്ച് വിന്‍ഡീസിന്റെ വെടിക്കെട്ട്; ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് 381 റണ്‍സിന്

ബാർബഡോസ്: ഒരുകാലത്ത് ക്രിക്കറ്റ് ലോകത്തെ ഏറ്റവും ശക്തമായ ടീമായിരുന്നു വെസ്റ്റിൻഡീസ്. എന്നാൽ പതുക്കെ വിസ്മൃതിയിലേക്ക് മറഞ്ഞു പോകാനായിരുന്നു വിൻഡീസിന്റെ വിധി. പഴയ ടീമിന്റെ നിഴൽ പോലുമില്ല ഇന്നത്തെ ടീം. ആർക്കും എളുപ്പത്തിൽ കീഴടക്കാവുന്ന പതിനൊന്നംഗ സംഘം. എന്നാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ വിൻഡീസ് തിരിച്ചുവരവിന്റെ സൂചനകൾ നൽകിത്തുടങ്ങിയിരിക്കുന്നു. കരുത്തരായ ഇംഗ്ലണ്ടിനെ 381 റൺസിന് തോൽപ്പിച്ച് വിൻഡീസ് വീണ്ടും വാർത്തകളിൽ നിറയുന്നു. വിൻഡീസ് ഉയർത്തിയ 628 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാമിന്നിങ്സിൽ 246 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ വിൻഡീസ് മുന്നിലെത്തി. സ്കോർ: 289 & 415/6 ഡി. ഇംഗ്ലണ്ട് 77 & 246. ടെസ്റ്റിൽ രണ്ടാം റാങ്കുകാരായ ഇംഗ്ലണ്ടിനെ ഒന്നുപൊരുതാൻ പോലും എട്ടാം സ്ഥാനത്തുള്ള വിൻഡീസ് സമ്മതിച്ചില്ല. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ എട്ട് വിക്കറ്റുകൾ വീഴ്ത്തിയ റോസ്റ്റൺ ചേസാണ് വിൻഡീസിന്റെ വിജയം അനായാസമാക്കിയത്. 21.4 ഓവർ എറിഞ്ഞ ചേസ് 60 റൺ വിട്ടുനൽകിയാണ് എട്ട് വിക്കറ്റുകൾ വീഴ്ത്തിയത്. 84 റൺസെടുത്ത ഓപ്പണർ റോറി ബേൺസാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഒന്നാം ഇന്നിങ്സിൽ നേടിയ 212 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ വിൻസീസിനെ ഹോൾഡർ മുന്നിൽനിന്നു നയിക്കുകയായിരുന്നു. പുറത്താകാതെ 202 റൺസാണ് ഹോൾഡർ നേടിയത്. ഡൗറിച്ചുമായി ചേർന്ന് 295 റൺസാണ് നായകൻ കൂട്ടിച്ചേർത്തത്. 116 റൺസുമായി ഡൗറിച്ചും ക്രീസിൽ തുടരവെയാണ് ഹോൾഡർ ഇന്നിങ്സ് ഡിക്ലെയർ ചെയ്തത്. അപ്പോഴേക്കും ആറിന് 415 എന്ന കൂറ്റൻ സ്കോറിലും 627 റൺസിന്റെ പടുകൂറ്റൻ ലീഡിലുമെത്തിയിരുന്നു വിൻഡീസ്. തന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറി ഹോൾഡർ തികച്ചത് സിക്സിലൂടെയായിരുന്നു. ഡൗറിച്ചിന്റേയും മൂന്നാമത്തെ ടെസ്റ്റ് സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരെ പിറന്നത്. എട്ട് സിക്സുകളും 23 ഫോറുകളുമാണ് ഹോൾഡർ അടിച്ചു കൂട്ടിയത്. ഫോറടിച്ചാണ് ഹോൾഡർ 200 റൺസ് പിന്നിട്ടത്. ജെയിംസ് ആൻഡേഴ്സണും ബെൻ സ്റ്റോക്ക്സുമായിരുന്നു ഇംഗ്ലണ്ട് ബൗളിങ് നിരയെ നയിച്ചത്. എന്നാൽ മികച്ചൊരു മൂന്നാം ബൗളറില്ലാത്തത് അവർക്ക് തിരിച്ചടിയായി. 134 ടെസ്റ്റിൽ നിന്ന്433 വിക്കറ്റുള്ള സ്റ്റുവർട്ട് ബ്രോഡിനെ പുറത്തിരുത്തിയത് അവർക്ക് തിരിച്ചടിയായി. ബ്രയാൻ ലാറക്ക് ശേഷം ഇംഗ്ലണ്ടിന്റെ ടോട്ടൽ സ്കോറിനേക്കാൾ റൺസ് നേടുന്ന വിൻഡീസ് ക്യാപ്റ്റനായി ഹോൾഡർ മാറി. ലാറയുടെ 400 റൺസ് നേട്ടമാണ് ഒന്നാമത്. അന്ന് ഇംഗ്ലണ്ട് 285 റൺസിന് പുറത്തായിരുന്നു. വിൻഡീസ് താരത്തിന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഡബിൾ സെഞ്ചുറിയാണ് ഹോൾഡർ നേടിയത്. 229 പന്തിൽ നിന്നാണ് ഹോൾഡർ 200 പിന്നിട്ടത്. 221 പന്തിൽ നിന്നും ഈ നേട്ടം കൈവരിച്ച് ക്രിസ് ഗെയിലാണ് ഒന്നാമത്. വിൻസീനെതിരായ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്കോറാണ് ആദ്യ ഇന്നിങ്സിൽ പിറന്നത്, 77 റൺസ്. Content Highlights: Roston Chase humiliates England as dominant West Indies win first Test


from mathrubhumi.latestnews.rssfeed http://bit.ly/2RUoAGv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages