60 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ വാങ്ങി കബളിപ്പിച്ചു: ഗായിക അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

60 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ വാങ്ങി കബളിപ്പിച്ചു: ഗായിക അറസ്റ്റില്‍

ന്യൂഡൽഹി: 60 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകൾ വാങ്ങി ഉദ്യോഗസ്ഥനെ കബളിപ്പിച്ച കേസിൽ ഗായിക അറസ്റ്റിൽ. ഹരിയാനയിലെ ഗായികയായ ഷിഖാ രാഘവ്(27) ആണ് അറസ്റ്റിലായത്. 2016ൽ നോട്ട് നിരോധനത്തിന്റെ സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ രണ്ടു വർഷമായി ഒളിവിലായിരുന്ന ശിഖയെ ഹരിയാനയിൽ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. നോട്ട് നിരോധനത്തിന്റെ സമയത്ത് ശിഖയും സുഹൃത്ത് പവാനും ഡൽഹിയിൽ ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് എത്തിയിരുന്നു. വിരമിച്ചഒരു ഉദ്യോഗസ്ഥനായിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകൻ. നിരോധിച്ച പഴയ നോട്ടുകൾ മാറി പുതിയ നോട്ടുകൾ നൽകാമെന്ന ഉറപ്പിൽ ഇരുവരും ചേർന്ന് 60 ലക്ഷം രൂപ വാങ്ങി. തുടർന്ന് ഉദ്യോഗസ്ഥനെയും കുടുംബത്തെയും കബളിപ്പിച്ച് ഇരുവരും മുങ്ങുകയായിരുന്നു. ഉദ്യോഗസ്ഥൻ രൂപ് നഗർ പോലീസ് സ്റ്റേഷനിലെത്തി ഉടൻ തന്നെ പരാതി നൽകിയിരുന്നു. Content Highlight: Haryana Singer, Arrested For Duping Man Of 60 Lakh


from mathrubhumi.latestnews.rssfeed http://bit.ly/2SJGloa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages