കാമുകിയുമായി ബന്ധം; മരുമകനെ അമ്മാവന്‍ കൊന്ന് കുഴിച്ചിട്ടു, മുകളില്‍ മരത്തൈ നട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

കാമുകിയുമായി ബന്ധം; മരുമകനെ അമ്മാവന്‍ കൊന്ന് കുഴിച്ചിട്ടു, മുകളില്‍ മരത്തൈ നട്ടു

ന്യൂഡൽഹി: തന്റെ കാമുകിയുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയതിനെ തുടർന്ന് സഹോദരിയുടെ പുത്രനെ യുവാവ് കൊലപ്പെടുത്തി. മൂന്ന് വർഷത്തിന് മുമ്പാണ് കേസിനാസ്പദമായ സംഭവം. ഒഡീഷ സ്വദേശിയായ ബിജയ് കുമാർ മഹാറാണ(37) ആണ് പ്രതി. 2012 ൽ കാമുകി ഡൽഹിയിലേക്ക് താമസം മാറ്റിയതോടെ ഇയാളും ഡൽഹിയിലേക്ക് താമസം മാറി. പിന്നീട് ഇരുവരും ഒന്നിച്ച് താമസം ആരംഭിച്ചു. 2015ൽ സഹോദരി പുത്രനായ ജയ്പ്രകാശം ഡൽഹിയിലെത്തി ബിജയ് യുടെ കൂടെ താമസം ആരംഭിച്ചു. ബിജോയ് ഐടി മേഖലയിലും,ജയ്പ്രകാശ് മറ്റൊരു കമ്പനിയിലുമാണ് ജോലിചെയ്തിരുന്നത്. ഇതിനിടെ തന്റെ കാമുകിയുമായി ജയ്പ്രകാശ് കൂടുതൽ അടുക്കുന്നതായി ബിജയ്ക്ക് സംശയം തോന്നി. ഇതേ തുടർന്ന് രാത്രിയിൽ ഉറങ്ങിക്കിടന്നജയപ്രകാശിനെസീലിങ്ങ് ഫാനിന്റെ മോട്ടോർ ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബാൽക്കണിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം ശരീരം ഇവിടെ കുഴിച്ചിട്ടു. ഈ സ്ഥലത്ത് വൃക്ഷത്തൈ നടുകയും ചെയ്തു. സംഭവത്തിന് രണ്ടാഴ്ച്ചശേഷം ബിജയ് സുഹൃത്തുക്കളോടൊപ്പം പുറത്തുപോയ തന്റെ സഹോദരീ പുത്രൻ തിരിച്ചെത്തിയില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. രണ്ടു മാസം കൂടി ഇതേ ഫ്ളാറ്റിൽ തുടർന്ന ബിജയ് പിന്നീട് മറ്റൊരു ഫ്ളാറ്റിലേക്ക് താമസം മാറി. ഫ്ളാറ്റ് പുതുക്കിപ്പണിയുന്നതിനിടയിൽ ജയ് പ്രകാശിന്റെ അസ്ഥികൂടം കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. വിക്രം സിങ് എന്നയാളായിരുന്നു ഈ സമയം ഫ്ളാറ്റിന്റെ ഉടമ. തനിക്ക് മുമ്പ് രണ്ട് പേർ ഫ്ളാറ്റിൽ താമസിച്ചിരുന്നതായി ഇയാൾ പോലീസിന് മൊഴി നൽകി. തുടർന്നാണ് പോലീസ് ബിജായിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതും ഇയാളെ കസ്റ്റഡിയിലെടുക്കുന്നതും. Content Highlight: Man Killed, Buried Nephew In Balcony,


from mathrubhumi.latestnews.rssfeed http://bit.ly/2TI1zCS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages