തിരുവനന്തപരും: സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ഈ സര്‍ക്കാരിനെ പിരിച്ചുവിടാമെന്ന് ആരും മോഹിക്കേണ്ടെന്ന് മന്ത്രി എ.കെ ബാലന്‍. 1959 ആവര്‍ത്തിക്കാമെന്ന് ആരും ആഗ്രഹിക്കേണ്ട. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ കെട്ടടങ്ങും. അതില്‍ ആശങ്കപ്പെടേണ്ടതില്ല. കഴിഞ്ഞ ദിവസം പാലക്കാട് താന്‍ താമസിച്ച ഐ.ബിക്കു നേരെ ആക്രമണം നടന്നിരുന്നു. പുറത്തേക്ക് പോകാന്‍ താന്‍ തയ്യാായിരുന്നു. പോലീസ് അനുവദിക്കാത്തതാണെന്നും മന്ത്രി പറഞ്ഞു.
സംഘപരിവാര്‍ ശക്തികള്‍ ഇപ്പോള്‍ ചാവേറുകളെ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടിയ ആള്‍ ചാവേര്‍ ആണ്. ചാടി മരിച്ചിട്ട് മുഖ്യമന്ത്രിയെ കൊലയാളിയാക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസം തന്റെ വാഹനത്തിനു മുന്നിലും സംഘപരിവാറുകാര്‍ ചാടിയിരുന്നു. വെറുതെ ചാവേറുകളെ സൃഷ്ടിക്കാന്‍ ശ്രമിക്കേണ്ടെന്ന് താന്‍ അവരോട് പറയുകയും ചെയ്തിരുന്നുവെന്നും മന്ത്രി പരിഹസിച്ചു.
from mangalam.com http://bit.ly/2C4fn3q
via IFTTT
No comments:
Post a Comment