ശ്രീലങ്കന്‍ യുവതിയുടെ ദര്‍ശനം; ഇപ്പോള്‍ ശുദ്ധിക്രിയ വേണ്ടെന്ന് തന്ത്രി; തന്ത്രി ബ്രാഹ്മണ രാക്ഷസനാണെന്ന് മന്ത്രി ജി.സുധാകരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

ശ്രീലങ്കന്‍ യുവതിയുടെ ദര്‍ശനം; ഇപ്പോള്‍ ശുദ്ധിക്രിയ വേണ്ടെന്ന് തന്ത്രി; തന്ത്രി ബ്രാഹ്മണ രാക്ഷസനാണെന്ന് മന്ത്രി ജി.സുധാകരന്‍

പമ്പ: ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയതില്‍ ഇപ്പോള്‍ സന്നിധാനത്ത് ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി. യുവതിയുടെ ദര്‍ശനം സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ ശുദ്ധിക്രിയ വേണ്ടെന്ന് വച്ചതെന്ന് തന്ത്രി വ്യക്തമാക്കി.

ഈ മാസം രണ്ടിന് രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവരികയും മുഖ്യമന്ത്രി സ്ഥിരീകരിക്കുകയും ചെയ്തതോടെ സന്നിധാനത്ത് ശുദ്ധിക്രിയ നടത്തിയത് വലിയ വിവാദമായിരുന്നു. തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധിയോടുള്ള വെല്ലുവിളിയാണെന്നും സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിമര്‍ശനവുമായി എത്തുകയും ചെയ്തിരുന്നു. സുപ്രീം കോടതി വിധി മാനിക്കാന്‍ പറ്റില്ലെങ്കില്‍ തന്ത്രി സ്ഥാനമൊഴിയുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രിയും വിമര്‍ശിച്ചിരുന്നു.

അതിനിടെ, തന്ത്രിക്കെതിരെ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തി. തന്ത്രി ബ്രഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണ്. തന്ത്രിക്ക് അയ്യപ്പനോട് സ്‌നേഹമില്ല. സ്ത്രീ കയറിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോ. തന്ത്രിയെ മാറ്റുന്നതിന് ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും ജി.സുധാകരന്‍ പ്രതികരിച്ചു.



from mangalam.com http://bit.ly/2R6WKGq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages