സമരം ശക്തമാക്കാന്‍ ബി.ജെ.പി; ദേശീയ നേതാക്കളെ ഇറക്കും; പ്രധാനമന്ത്രി രണ്ടു ദിവസം കേരളത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

സമരം ശക്തമാക്കാന്‍ ബി.ജെ.പി; ദേശീയ നേതാക്കളെ ഇറക്കും; പ്രധാനമന്ത്രി രണ്ടു ദിവസം കേരളത്തില്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കേരളത്തില്‍ സമരം ശക്തമാക്കാന്‍ ബി.ജെ.പി തീരുമാനം. വരും ദിവസങ്ങളില്‍ പ്രമുഖര്‍ അടക്കമുള്ള ദേശീയ നേതാക്കളെ സമരത്തിന് ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 18ന് സെക്രട്ടേറിയറ്റ് ഉപരോധം നടത്തും. ആര്‍.എസ്.എസ്, ബി.ജെ.പി, ശബരിമല കര്‍മ്മ സമിതി നേതാക്കള്‍ ഉപരോധത്തില്‍ പങ്കെടുക്കും. പരമാവധി പ്രവര്‍ത്തകരെ ഉപരോധത്തിന് എത്തിക്കാനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര നേതാക്കളും ഉപരോധത്തിനെത്തും.

പ്രധാനമന്ത്രി ഈ മാസം രണ്ടു ദിവസം സംസ്ഥാനത്ത് എത്തുന്നുണ്ട്. 15ന് കൊല്ലം ബൈപാസ് ഉദ്ഘാടനവും തുടര്‍ന്ന് ബി.ജെ.പി പരിപാടിയും നിശ്ചയിട്ടുണ്ട്. 27ന് തൃശൂരില്‍ യുവമോര്‍ച്ച പരിപാടിയിലും പങ്കെടുക്കും.

ശബരിമല സമരം ഊര്‍ജിതമാക്കുന്നതിന് മറ്റ് പരിപാടികളെല്ലാം ബി.ജെ.പി മാറ്റിവച്ചിരിക്കുകയാണ്. ദേശീയാധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന പരിപാടി ഈ മാസം പാലക്കാട് നടത്താന്‍ നിശ്ചയിച്ചിരുന്നു. അതു അടുത്ത മാസത്തേക്ക് മാറ്റിവച്ചു. പൊതുപെതരഞ്ഞെടുപ്പ് വരെ ശബരിമല സമരം സജീവമാക്കി നിര്‍ത്താനാണ് ബി.ജെ.പി നീക്കം.



from mangalam.com http://bit.ly/2RcYGxl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages