ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 5310 കോടി; കേരളത്തില്‍ രണ്ട് കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 5310 കോടി; കേരളത്തില്‍ രണ്ട് കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താനായി ഹയർഎജ്യൂക്കേഷൻ ഫണ്ടിങ് ഏജൻസി 5310 കോടി രൂപ അനുവദിച്ചു. ഐഐടി, ഐഐഎം, ഐഐഎസ്സി, എൻഐടി എന്നിവയുൾപ്പടെ പത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 44 കേന്ദ്രീയ വിദ്യാലയങ്ങളുമാണ് പുതിയതായി തുടങ്ങാൻ ഉദ്ദേശിക്കുന്നത്. പുതുതായി വരുന്ന 44 കേന്ദ്രീയ വിദ്യാലയങ്ങളിൽ രണ്ടെണ്ണം കേരളത്തിലാണ്. ഒരെണ്ണം കാസർകോട് ജില്ലയിൽ നീലേശ്വരത്തും ഒന്ന് പത്തനംതിട്ടയിലെ കോന്നിയിലുമായിരിക്കും. പദ്ധതി പ്രകാരം കെട്ടിടനിർമാണത്തിനായി ഓരോ കേന്ദ്രീയ വിദ്യാലയത്തിനും 11 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ ട്വിറ്ററിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. 2018-19 സാമ്പത്തിക വർഷം വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവെച്ച 85,000 കോടി രൂപയ്ക്ക് പുറമെയാണ് ഹയർ എജുക്കേഷൻ ഫണ്ടിങ് ഏജൻസിയുടെ പുതിയ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. #HEFA also decided to finance Rs.11 crore each to 44 New KVs for construction of building.@HRDMinistry @PIB_India @MIB_India @DDNewsLive @AkashvaniAIR #TransformingIndia @transform_ind pic.twitter.com/SAN7UHpuEy — Prakash Javadekar (@PrakashJavdekar) 10 January 2019 This is in addition to Rs. 85000 Crore budget outlay. The total allocation for Education has crossed over 1.15 thousand crore. Congratulations PM @narendramodi ji for this innovative funding pattern to fast forward #HE infrastructure development.@PMOIndia — Prakash Javadekar (@PrakashJavdekar) 10 January 2019 Content Highlights:Rs. 5310 crore approved by HEFA for 10 higher education institutions and 44 new KVs, MHRD


from mathrubhumi.latestnews.rssfeed http://bit.ly/2FnB55U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages