12 വയസ്സുള്ള പെണ്‍കുട്ടിയ്ക്ക് കൂട്ട ബലാത്‌സംഗം ചെയ്തു ; സ്വന്തം അമ്മായി ഉള്‍പ്പെടെ നാലു പേര്‍ക്ക് 20 വര്‍ഷം ജീവപര്യന്തം ; യുവതി മുന്ന് പുരുഷന്മാരുമായി ക്രിയ ചെയ്തു കാട്ടി പെണ്‍കുട്ടിയെ അതുപോലെ ചെയ്യിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

12 വയസ്സുള്ള പെണ്‍കുട്ടിയ്ക്ക് കൂട്ട ബലാത്‌സംഗം ചെയ്തു ; സ്വന്തം അമ്മായി ഉള്‍പ്പെടെ നാലു പേര്‍ക്ക് 20 വര്‍ഷം ജീവപര്യന്തം ; യുവതി മുന്ന് പുരുഷന്മാരുമായി ക്രിയ ചെയ്തു കാട്ടി പെണ്‍കുട്ടിയെ അതുപോലെ ചെയ്യിച്ചു

പൂനെ: ക്രിമിനല്‍ നിയമം ഭേദഗതി ചെയ്ത ശേഷമുള്ള ആദ്യകേസില്‍ 12 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ നാലു പേര്‍ക്ക കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചു. 2016 ല്‍ ചന്ദന്‍നഗര്‍ പോലീസ് സ്‌റ്റേഷനില്‍ നടന്ന സംഭവത്തില്‍ മൂന്ന് പുരുഷന്മാര്‍ക്കൊപ്പം 34 കാരിക്കാണ് തടവുശിക്ഷ കിട്ടിയത്.

പെണ്‍കുട്ടിയുടെ പിതൃസഹോദരിയാണ് യുവതി. പുരുഷന്മാരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ബന്ധുവും. സംഭവത്തിന്റെ ആസൂത്രകയായ യുവതി 2016 ജൂണില്‍ അറസ്റ്റിലായത് മുതല്‍ യെര്‍വാഡാ ജയിലിലാണ്. എന്നാല്‍ മറ്റു മൂന്ന് പേര്‍ക്ക് സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. ശിക്ഷ ലഭിച്ചതോടെ ഇവരെയും യെര്‍വാഡാ ജയിലിലേക്ക് തന്നെ വിട്ടിരിക്കുകയാണ്. പോക്‌സോപ്രകാരമാണ് കേസെടുത്തത്. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്ന കുട്ടി 2016 ലെ വേനലവധിക്ക് അമ്മാവന്റെ വീട്ടില്‍ വന്നപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടിയെ അമ്മാവിയായ യുവതി ഏപ്രില്‍ 13 നും മെയ് 25 നും ഇടയില്‍ മുന്ധുവ, ഖരാദി എന്നിവിടങ്ങളിലെ നാലു ഫ്‌ളാറ്റുകളില്‍ കൊണ്ടുപോയി. അതിന് ശേഷം പ്രതികളായ പുരുഷന്മാരുമായി പെണ്‍കുട്ടിയുടെ മുന്നില്‍ വെച്ചുതന്നെ ലൈംഗികതയില്‍ ഏര്‍പ്പെടുകയും താന്‍ ചെയ്തതുപോലെയൊക്കെ ചെയ്യാന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്തു.

മെയ് 14 ന് പെണ്‍കുട്ടിയെ തന്റെ മുന്ധ്‌വായിലെ പിംഗളേവസ്തിയിലെ ഭര്‍ത്തൃപിതാവിന്റെ ഫ്‌ളാറ്റ് കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുവരികയും മുറിയില്‍ തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് രണ്ടു പേര്‍ പെണ്‍കുട്ടിയുടെ കയ്യും കാലും ബലമായി പിടിക്കുകയും മൂന്നാമന്‍ ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. അതിന് ശേഷം ഈ വിവരം ആരോടും പറയരുതെന്ന് അവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടി തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ വിവരമറിഞ്ഞ മാതാപിതാക്കള്‍ ചന്ദന്‍നഗര്‍ പോലീസില്‍ പരാതി നല്‍കി.?

മെയ് 31 ന് നാലു പേര്‍ക്കെതിരേയും കേസെടുത്തു. എന്നാല്‍ തനിക്ക് മുന്നില്‍ വെച്ച് ആന്റി മൂന്നാണുങ്ങളുമായി ബന്ധപ്പെട്ടത് മാത്രമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം താന്‍ നേരിട്ട കൂട്ടബലാത്സംഗത്തെക്കുറിച്ച് പെണ്‍കുട്ടി മാതാപിതാക്കളോടും പറഞ്ഞു. പിന്നീട് മജിസ്‌ട്രേറ്റിന് മുമ്പില്‍ മൊഴി നല്കുകയും ചെയ്തു. ഇതോടെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.



from mangalam.com http://bit.ly/2CfV2II
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages